മുസ്ലിം നിരോധനം ചോദ്യം ചെയ്ത അറ്റോര്‍ണി ജനറലിനെ ട്രംപ് പുറത്താക്കി

By Web DeskFirst Published Jan 31, 2017, 7:13 AM IST
Highlights

നൂറിലധികം അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളാണ് ഡോണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. ട്രംപിന്റെ തീരുമാനം തെറ്റായിപ്പോയെന്നും മുസ്ലീം നിരോധനം കൊണ്ട് രാജ്യത്തെ ഭീകരവാദം തുടച്ച് നീക്കാനാകില്ലെന്നും നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. ട്രംപിന്‍റെ തീരുമാനം മുസ്ലീം രാജ്യങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും  അമേരിക്കയുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിത് തിരിച്ചടിയാവുമെന്നും ഇവര്‍ കുറ്റപ്പെടുത്തി. അഭയാര്‍ത്ഥി നിരോധനത്തില്‍ അതൃപ്തിയറിച്ച് നയതന്ത്ര പ്രതിനിധികള്‍ ഒപ്പുവച്ച വിയോജനക്കുറിപ്പ് പ്രസിഡന്റിന് അയച്ചു. നയതന്ത്ര പ്രതിനിധികളുടെ കൂട്ടായ പ്രതിഷേധവും പ്രസിഡന്‍റിന് വിയോജനക്കുറിപ്പയക്കലും വളരെ അസാധാരണമായ സംഭങ്ങളാണ്. 

എന്നാല്‍ ട്രംപിനെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി. രാജ്യ തീരുമാനങ്ങളുമായി നയതന്ത്ര പ്രതിനിധികള്‍ മുന്നോട്ട് പോകണമെന്നും അല്ലെങ്കില്‍ തല്‍സ്ഥാനം രാജി വയ്‌ക്കെട്ടെയെന്നുമായിരുന്നു വെറ്റ്ഹൗസ് പ്രസ് സെക്രട്ടറി  സീന്‍ സ്‌പൈസറുടെ പ്രതികരണം.അതേസമയം ട്രംപിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യമെങ്ങും അലയടിക്കുകയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ട്രംപിനെതിരെ ലണ്ടനിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ട്രംപിനെ യു.കെയിലെക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒന്നര ലക്ഷം പേര്‍ ഒപ്പുവച്ച നിവേദനവും പ്രതിഷേധക്കാര്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്‌ക്ക് അയച്ചു.

click me!