
സേലം: ധർമപുരിക്കടുത്തുണ്ടായ വാഹനാപകടത്തിൽ വൃദ്ധമാതാവും മകനുമടക്കം മൂന്നു മലയാളികൾ മരിച്ചു. മുണ്ടക്കയം ഏന്തയാർ കൊല്ലംപറമ്പിൽ വൽസമ്മ മകൻ ബിനു, ബിനുവിന്റെ സുഹൃത്ത് ജോൺസൺ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒരു തമിഴ് നാട് സ്വദേശിയും മരിച്ചിട്ടുണ്ട്.
വാഹനത്തിലുണ്ടായിരുന്ന ബിനുവിന്റെ മകൾക്കുംമറ്റൊരു സുഹുത്തിനും നിസാര പരുക്കേറ്റു. പുലർച്ചെ 6 യാടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളുരുവിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങും വഴിയാണ് അപകടം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam