എടിഎം കൊള്ളയടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്കില്‍ നിന്നും വീണു; ചിതറി വീണ പണം ആളുകളെടുത്തു

By Web TeamFirst Published Feb 20, 2019, 2:40 PM IST
Highlights

എടിഎമ്മില്‍ നിന്ന് വന്‍ കവര്‍ച്ച നടത്തി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ ബൈക്ക് മറിഞ്ഞ് താഴെ വീണു. ഇതിന് പിന്നാലെ ചിതറി വീണ പണം കൈക്കലാക്കി റോഡിലുണ്ടായിരുന്നവര്‍ മുങ്ങി. 

നോയിഡ:  എടിഎമ്മില്‍ നിന്ന് വന്‍ കവര്‍ച്ച നടത്തി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കള്‍ ബൈക്ക് മറിഞ്ഞ് താഴെ വീണു. ഇതിന് പിന്നാലെ ചിതറി വീണ പണം കൈക്കലാക്കി റോഡിലുണ്ടായിരുന്നവര്‍ മുങ്ങി. ഒരു സിനിമാക്കഥയെ വെല്ലുന്ന  സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ നോയിഡയിലാണ്.  ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ് നാടകീയ സംഭവങ്ങളുണ്ടായത്.

പണം നിറയ്ക്കാനായി എസ്ബിഐയുടെ എടിഎമ്മില്‍ വാഹനമെത്തിയപ്പോള്‍ മോഷ്ടക്കാള്‍ വെടിയുതിര്‍ത്ത് പണം നിറച്ച ബാഗ് കൈക്കലാക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ ബൈക്ക്  മറ്റൊരു വാഹനവുമായി ഇടിച്ചു. പണം ചിതറി വീണതോടെ ആള്‍ക്കൂട്ടം അടുക്കുന്നത് കണ്ട മോഷ്ടാക്കളില്‍ ഒരാള്‍ വെടിയുതിര്‍ത്തു. ഇതിനിടെ ഇയാളുടെ പങ്കാളി ഓടി രക്ഷപ്പെട്ടു. രണ്ടുപേരെയും പൊലീസ് പിടികൂടി. ഇവരുടെ കയ്യില്‍ നിന്ന് 19  ലക്ഷം രൂപയും തോക്കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

click me!