എസ്.ബി.ഐ എടിഎമ്മിൽ കവർച്ചാ ശ്രമം

Web Desk |  
Published : Jul 11, 2018, 10:05 PM ISTUpdated : Oct 04, 2018, 03:02 PM IST
എസ്.ബി.ഐ എടിഎമ്മിൽ കവർച്ചാ ശ്രമം

Synopsis

എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാൻ ശ്രമിച്ച നിലയില്‍

കായംകുളം: ഓച്ചിറ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ എ.‌ടി.എമ്മിൽ കവർച്ചാശ്രമം. ഓച്ചിറ പ്രീമിയർ ജംഗ്ഷന് സമീപമുള്ള എ.ടി.എം കൗണ്ടറിലാണ് മോഷണശ്രമം നടന്നത്. എ.ടി.എമ്മിന്റെ അടിഭാഗം പൊളിക്കാൻ ശ്രമിച്ച നിലയിലാണ് കാണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒന്‍പതോടെ മെഷീനിൽ പണം നിറയ്ക്കാൻ കരാറെടുത്ത സ്വകാര്യ ഏജൻസി ജീവനക്കാരാണ് മോഷണശ്രമം കണ്ടെത്തിയത്. ഇവർ ഓച്ചിറ പൊലീസിൽ വിവരം അറിയിച്ചു. 

പൊലീസ് പരിശോധനയിൽ മോഷണശ്രമമാണെന്ന് സ്ഥിരീകരിച്ചു. സംഭവം ആലപ്പുഴ ജില്ലയിലായതിനാൽ കേസ് കായംകുളം പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കായംകുളം സി.ഐ കെ.സദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എ.‌ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു തുടങ്ങി. നേരത്തെ രാമപുരത്ത് രണ്ടു പ്രാവശ്യം എ.‌ടി.എം കവർച്ചാശ്രമം നടന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ല, ഡോ. റാമിന്‍റെ പെരുമാറ്റം മോശം; മുൻകൂര്‍ ജാമ്യ വിധിയുടെ വിശദാംശങ്ങള്‍
'കനത്ത ചൂടുള്ള ദിവസങ്ങളാണ്, പകൽസമയത്ത് യാത്ര പരമാവധി ഒഴിവാക്കുക'; ജനങ്ങൾ സെൽഫ് ലോക്ക് ഡൗണിന് വിധേയരാകണമെന്ന് മന്ത്രി കെ രാജൻ