മോഷണക്കേസില്‍ പിടിയിലായ പ്രതിക്ക് തീവ്രവാദ ബന്ധം

Published : Dec 19, 2016, 06:10 PM ISTUpdated : Oct 05, 2018, 03:52 AM IST
മോഷണക്കേസില്‍ പിടിയിലായ പ്രതിക്ക് തീവ്രവാദ ബന്ധം

Synopsis

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്  പണം കണ്ടെത്താനായിരുന്നു മുഖ്യസൂത്രധാരന്‍ അബ്ദുള്‍ ഹാലിമടക്കമുള്ളവര്‍ ചേര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കവര്‍ച്ച നടത്തിയത് എന്ന് പെരുമ്പാവൂരില്‍ നടന്ന കവര്‍ച്ചക്ക് ശേഷം പൊലീസ് കണ്ടെത്തിയിരുന്നു. പീലുല്‍പ്പന്ന വിതരണക്കാരന്‍ സിദ്ധീഖിന്റെ വീട്ടിലായിരുന്നു എട്ടംഗ സംഘം വിജിലന്‍സ് എന്ന പേരില്‍ റെയ്ഡ് നടത്തി സ്വര്‍ണവും പണവും കവര്‍ന്നത്. 

കേസില്‍ അബ്ദുല്‍ ഹാലിം നേരത്തെ പിടിയിലായി. റൈസലിന ഇന്ന് കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് കണ്ണൂര്‍ ഡി.വൈ.എസ്.പി സദാനന്ദന്റെ നി!ര്‍ദേശപ്രകാരം അറസ്റ്റ് ചെയ്തത്.  ഈ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് തീവ്രവാദക്കേസുകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് വ്യക്തമായത്. 
2008ല്‍ പെരുമ്പാവൂരിലെ തന്നെ സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്ന കടയില്‍ നിന്നും രണ്ട് ക്വിന്റല്‍ അമോണിയം നൈട്രേറ്റും, 150 ഡിറ്റണേറ്ററുകളും കവര്‍ന്ന് സ്‌ഫോടനത്തിന് ഉപയോഗിച്ചതായാണ് ബംഗലുരു സ്‌ഫോടനക്കസില്‍ ഇയാള്‍ക്കുള്ള പങ്കായി പൊലീസ് പറയുന്നത്.  

ഇക്കാര്യത്തില്‍ നേരത്തെ തടിയന്റവിട നസീര്‍ മൊഴി നല്‍കിയിരുന്നുവത്രേ.  22ആം പ്രതിയായാണ് റൈസലിനെ ചേര്‍ത്തിരിക്കുന്നത്.  റൈസലിനെ പെരുമ്പാവൂര്‍ പൊലീസെത്തി കസ്റ്റഡിയില്‍ വാങ്ങി.  ബംഗലുരുവിലെ കേസിന്റെ വിശദാംശങ്ങള്‍ ബംഗലുരു പൊലീസിനെയും അറിയിച്ചിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സതീശനെ പിന്തുണച്ച് പി.ജെ. കുര്യന്‍, രാഹൂല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരതെന്നും ആവശ്യം
'അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതി'; ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ