വ്യാപാരിയുടെ 38 ലക്ഷം രൂപ തട്ടി; 7 മലയാളികള്‍ കുടകില്‍ പിടിയില്‍

Published : Sep 14, 2016, 03:38 PM ISTUpdated : Oct 05, 2018, 03:06 AM IST
വ്യാപാരിയുടെ 38 ലക്ഷം രൂപ തട്ടി; 7 മലയാളികള്‍ കുടകില്‍ പിടിയില്‍

Synopsis

വീരാജ് പേട്ട: മൈസൂർ  സ്വദേശിയായ വ്യാപാരിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലയാളികളായ  7 പ്രതികളെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു.മൈസൂർ സ്വദേശി  ശെൽവ രാജ്  കച്ചവട ആവശ്യത്തിന് കോഴിക്കോട്ടേക്ക് കൊടുത്തു വിട്ട പണം പ്രതികൾ വാഹനം ആക്രമിച്ച് തട്ടിയെടുക്കുകയായിരുന്നു. ആഗസ്റ്റ് 16 ന്  വിരാജ് പേട്ട ശ്രീമംഗലത്ത് വച്ചായിരുന്നു പ്രതികൾ പണം തട്ടിയെടുത്തത്.

പണം കൊണ്ട് വന്ന  അസീസ്  എന്നയാൾ നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട പൊലീസ് കേസ്സെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.  കണ്ണൂർ , ഇരിട്ടി, തലശ്ശേരി, മാനന്തവാടി സ്വദേശികളാണ് പിടിയാലയവർ.  അജിത്ത് വിശാഖ് , ശരണ കുമാർ, അരുൺ കുമാർ , നിഖിൽ കുമാർ, മനാഫ്, ഷൗക്കത്ത് എന്നിവരാണ് പിടിയിലായത്.

പതിനാറ് പ്രതികളാണ് കേസിലുള്ളത്. മറ്റുള്ളവർക്കായുള്ള അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറയിച്ചു. പിടിയിലായവരിൽ നിന്നും 27 ലക്ഷം  രൂപയും രണ്ട് ബൈക്കുകളും, വാഗൺ ആർ , സൈലോ കാറുകളും പിടിച്ചെടുത്തു.

കുടക് എസ്‍ പി രാജേന്ദ്ര പ്രസാദ്  യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല, 'അന്വേഷണം തുടരണം'
വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ; 'ഡോർ തുറന്ന് വെള്ളാപ്പള്ളിയാണ് കാറിൽ കയറിയത്'