പ്രളയമൊഴിഞ്ഞു; ഇടുക്കിയിൽ പാറക്വാറികൾ വീണ്ടും സജീവം

Published : Oct 10, 2018, 11:07 AM IST
പ്രളയമൊഴിഞ്ഞു; ഇടുക്കിയിൽ പാറക്വാറികൾ വീണ്ടും സജീവം

Synopsis

പ്രളയമൊഴിഞ്ഞതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ പാറക്വാറികളുടെ പ്രവ‍ർത്തനം സജീവം. 

ഇടുക്കി: പ്രളയമൊഴിഞ്ഞതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ പാറക്വാറികളുടെ പ്രവ‍ർത്തനം സജീവം. സർക്കാർ അനുമതിയുണ്ടെങ്കിലും അളവിൽ കൂടുതൽ പാറ പൊട്ടിക്കുന്നതിനാൽ വീടുകൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.

ഇടുക്കി കാമാക്ഷിയിലെ പശ്ചിമഘട്ടമലനിരകളിലാണ് ഒരു  ക്വാറി പ്രവര്‍ത്തിക്കുന്നത്. ഓരോ ദിവസവും ഇവിടെ നിന്ന് പൊട്ടിച്ച് കൊണ്ടുപോകുന്നത് നൂറ് കണക്കിന് ടിപ്പർ കല്ല്. ഇടുക്കിയിൽ 27 ക്വാറികൾക്കാണ് പാറപൊട്ടിക്കുന്നതിനുള്ള ജിയോളജി വകുപ്പിന്‍റെ അനുമതി. എല്ലാത്തിനും അനുമതി നൽകിയത് പ്രളയത്തിന് മുന്പ്.

പ്രളയ ശേഷം ഇടുക്കിയുടെ ഭൂപ്രകൃതിയിൽ കാലമായ മാറ്റങ്ങൾ വന്നു. മേൽമണ്ണ് ഒലിച്ച് പോയതിനാൽ പലയിടത്തും ഉരുൾപൊട്ടൽ സാധ്യത ഇരട്ടിയായി. ഈ സാഹചര്യത്തിൽ ഹൈറേഞ്ചിലെ ക്വാറികളുടെ പ്രവർത്തനം തുടരാൻ ഭൂപഠനം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി