പ്ളസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്ന കേസ്: റോക്കി യാദവ് കീഴടങ്ങി

Published : Oct 29, 2016, 05:33 PM ISTUpdated : Oct 04, 2018, 06:25 PM IST
പ്ളസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്ന കേസ്:  റോക്കി യാദവ് കീഴടങ്ങി

Synopsis

ബിഹാറില്‍ പ്ളസ് ടു വിദ്യാര്‍ത്ഥിയെ വെടിവച്ച് കൊന്ന കേസില്‍ ജെഡിയു എംഎല്‍സി മനോരമദേവിയുടെ മകന്‍ റോക്കി യാദവ് കീഴടങ്ങി. സുപ്രീം കോടതി ജാമ്യാപേക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് റോക്കി യാദവ് ഗയ ജില്ലാ കോടതിയില്‍ കീഴടങ്ങിയത്.

കഴിഞ്ഞ മെയ് ഏഴിനാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ആദിത്യ സച്ച്ദേവിനെ റോക്കി യാദവ് വെടിവച്ചു കൊന്നത്. തന്‍റെ വാഹനത്തെ ആദിത്യ ഓവര്‍ടേക്ക് ചെയ്തതായിരുന്നു 23 കാരനായ റോക്കിയുടെ പ്രകോപനത്തിന് കാരണം. സംഭവത്തിന് പിറ്റേന്ന്  പിതാവ് ബിന്ദി യാദവിന്‍റെ മിക്‌സര്‍ പ്ലാന്‍റില്‍ നിന്ന് പൊലീസ് റോക്കിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ മാസം 19 ന് പാറ്റ്ന ഹൈക്കോടതി റോക്കിക്ക് ജാമ്യം നല്‍കി. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി റോക്കിയുടെ ജാമ്യം റദ്ദാക്കുകയായിരുന്നു. ജാമ്യം റദ്ദായതോടെ പൊലീസ് റോക്കിയുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് റോക്കി നാടകീയമായി കോടതിയില്‍ കീഴടങ്ങിയത്. നേരത്തേ റോക്കിയെ ഒളിവില്‍ താമസിപ്പിച്ചതിന് മാതാപിതാക്കള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. റോക്കി, പിതാവ് ബിന്ദി യാദവ്, ബന്ധു തേനി യാദവ്, മാതാവിന്‍റെ അംഗരക്ഷകന്‍ രാജേഷ് കുമാര്‍, കേസുമായി ബന്ധമുള്ള മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് ഗയ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണയും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വീട്ടില്‍ മദ്യം സൂക്ഷിച്ചതിന് മറ്റൊരു കേസും റോക്കിയുടെ പേരിലുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

പ്രധാനമന്ത്രിയുടെ പരാമർശത്തിൽ സന്തോഷമെന്ന് ആലിന്റെ മുത്തച്ഛൻ; 'മോശം കമന്റിടുന്നവരെ ഓർത്ത് കുടുംബത്തിന് ദുഃഖം'
'25-ന് എല്ലാവരും കാണണം, ഇതാണ് 'റിയൽ കേരള സ്റ്റോറി', ടൗൺഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ