
ഹരിയാന: ദില്ലിയിലെ നിര്‍ഭയ മോഡല്‍ ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഹരിയാനയിലും നിര്‍ഭയ മോഡല്‍ കൊലപാതകം. ഹരിയാനയിലെ റോത്തക്കില്‍ ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി.
മേയ് ഒന്‍പതിന് ജോലിക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്.
കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടാക്കി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിവധി മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. ആളെ തിരിച്ചരിയാതിരിക്കാന്‍ കൊലപാതകത്തിന് ശേഷം തലയിലൂടെ വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ തലയോട്ടി പൂര്‍ണ്ണമായും തകര്‍ന്നു. ഫൊറന്‍സിക് പരിശോധനയിലാണ് ഏഴു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തില്‍നിന്നും ലഹരി മരുന്നിന്റെ സാംപിളുകള്‍ ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് ബലമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ച് പീഡിപ്പിച്ചതാകാമെന്നാണ് പോലീസ് കണ്ടെത്തല്‍.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാള്‍ മകളെ ശല്യം ചെയ്യ്തിരുന്നുവെന്ന് മരിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരവും പൊലീസിന് നല്‍കിയിട്ടുണ്ട്. വിവാഹാലോചനയുമായി ഇയാള്‍ എത്തിയപ്പോള്‍ അത് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam