
കോഴിക്കോട്:തലശേരി സ്വദേശി റോജയുടെ മരണം നിപ വൈറസ് ബാധമൂലമല്ലെന്ന് സ്ഥിരീകരണം. നിപ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച യുവതി. അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രണ്ട് പേരുടെ നിലയിൽ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.
ഇവർക്ക് റിബ വൈറിൻ എന്ന മരുന്ന് കൊടുത്തിരുന്നു. പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും കേന്ദ്ര മെഡിക്കൽ സംഘത്തിന്‍റെയടക്കം വിദഗ്ദ ഉപദേശം കിട്ടിയ ശേഷം മാത്രമേ ഇവരെ ആശുപത്രിയിൽ നിന്ന് വിട്ടയക്കുകയുള്ളു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam