
തിരുവനന്തപുരം;പ്രതിപക്ഷ നേതാവിനെതിരായ സൈബർ ആക്രമണത്തില്‍ കോൺഗ്രസിൽ അമർഷം പുകയുന്നു.സതീശനെതിരായ അധിക്ഷേപം സി പി എം തന്ത്രമെന്ന് റോജി എം ജോൺ എംഎൽഎ പറഞ്ഞു. പെയ്ഡ് ഏജന്‍റുമാരെ വച്ചാണ് സിപിഎം നീക്കം. പാർട്ടിയും മുന്നണിയും ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും റോജി സമഹമാധ്യത്തിലൂടെ ആഹ്വാനം ചെയ്തു
പ്രതിപക്ഷ നേതാവിനെ കോൺഗ്രസ് സൈബർ ഹാൻഡിലുകൾ തന്നെ ആക്രമിച്ചിട്ടും അതിനെതിരെ പാർട്ടിയിൽ നിന്ന് ആരും നിലപാട് എടുക്കുന്നില്ലെന്ന് സതീശൻ അനുകൂലികൾ ആരോപിക്കുന്നു നേതാക്കളുടെ മൗനം കുലം മുടിക്കാനുള്ള പ്രോൽസാഹനം പോലെയെന്ന് KSU സംസ്ഥാന ജനറൽ സെക്രട്ടറി മുബ്ബാസ് ഓടക്കാലി സമൂഗമാധ്യമത്തില്‍ കുറിച്ചു ഇത്ര വലിയ സൈബർ ആക്രമണം നടന്നിട്ടും നേതാക്കൾ മിണ്ടാത്തതെന്തെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി പൊങ്ങണത്തിൽ ചോദിച്ചു