ഇടതുപക്ഷത്തിന് ഭരണത്തുടർച്ച; പൊതുതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി നോർവേയിൽ ഇടതുസഖ്യം വീണ്ടും അധികാരത്തിലേക്ക്

Published : Sep 09, 2025, 09:29 AM IST
norway

Synopsis

നോർവേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി ഇടതുസഖ്യം വീണ്ടും അധികാരത്തിൽ

ഓസ്‌ലോ: നോർവേയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾക്ക് വീണ്ടും ജയം. പ്രധാനമന്ത്രി പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യം 169 സീറ്റുകളിൽ 87 സീറ്റുകളിൽ ഭൂരിപക്ഷം നേടി. വലതുപക്ഷ കൂട്ടായ്മയ്ക്ക് 82 സീറ്റുകളാണ് ലഭിച്ചത്. വോട്ടെണ്ണൽ 99 ശതമാനം പിന്നിട്ടതോടെയാണ് പ്രധാനമന്ത്രി നേരിട്ട് തങ്ങൾ ജയിച്ചെന്ന് അവകാശപ്പെട്ട് ജനത്തെ അഭിസംബോധന ചെയ്തത്.

പ്രധാനമായും ആഭ്യന്തര വിഷയങ്ങളിൽ കേന്ദ്രീകരിച്ചായിരുന്നു 56 ലക്ഷം പേർ മാത്രമുള്ള രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്. യുഎസിൻ്റെ പുതിയ സാമ്പത്തിക നയങ്ങളും യുക്രൈൻ യുദ്ധവും ചർച്ചയായി. കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുള്ള പ്രോഗ്രസ് പാർട്ടി യുവാക്കൾക്കിടയിൽ നിന്ന് വലിയ പിന്തുണ നേടി. മുൻപത്തേക്കാൾ ഇരട്ടി വോട്ട് നേടിയ അവർക്ക് 24 ശതമാനം വോട്ടാണ് ലഭിച്ചത്. ഇതോടെ ഇവർ മുഖ്യ പ്രതിപക്ഷ പാർട്ടിയായി.

അതേസമയം മുൻ പ്രധാനമന്ത്രി എർന സോൾബർഗിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. ഇരുപത് വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കൺസർവേറ്റീവ് പാർട്ടിക്ക് 14.6 ശതമാനം വോട്ടാണ് നേടാനായത്. യൂറോപ്യൻ യൂണിയനിൽ അംഗമല്ലാത്ത എന്നാൽ നാറ്റോ അംഗത്വമുള്ള നോർവേ റഷ്യയുമായി അതിർത്തി പങ്കിടുന്ന വികസിത രാജ്യമാണ്.

ജോനാസ് ഗഹർ സ്റ്റോറിന്റെ ലേബർ പാർട്ടിക്ക് പാർലമെന്റിൽ സെന്റർ പാർട്ടി, ഗ്രീൻസ്, സോഷ്യലിസ്റ്റ് ലെഫ്റ്റ്, കമ്മ്യൂണിസ്റ്റ് റെഡ് പാർട്ടി എന്നിവയുടെ പിന്തുണയുണ്ട്. എങ്കിലും എണ്ണ ഖനനം, യൂറോപ്യൻ യൂണിയനുമായുള്ള ബന്ധം, ഇസ്രയേലിൽ നിന്ന് സോവറീൻ വെൽത്ത് ഫണ്ട് പിൻവലിക്കണം തുടങ്ങിയ വിഷയങ്ങളിൽ ഈ പാർട്ടികൾക്കിടയിൽ ഭിന്ന നിലപാടുകളുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?