
താരസംഘടനയായ അമ്മയിൽ നിന്നും നാല് നടിമാർ രാജി വച്ച് പുറത്ത് പോയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻ. സൂപ്പർ താരങ്ങളുടെ നിലപാടില്ലായ്മയെ വിമർശിച്ചുകൊണ്ടാണ് രൂപേഷ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറച്ചു നാളായി താൻ ഫേസ്ബുക്കിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എന്നാൽ തിരിച്ചുവരേണ്ട ആവശ്യമാണെന്ന് ഇപ്പോൾ മനസ്സിലായി. ഹീറോയിസം ജീവിതത്തിൽ ചെയ്യാനറിയാത്തവർ എങ്ങനെയാണ് സ്ക്രീനിൽ അത് ചെയ്യുക എന്നാണ് രൂപേഷിന്റെ ചോദ്യം.
സിനിമാ സംഘടനകൾ ഒറ്റയ്ക്കായവരുടെ ഒപ്പമാണ് നിൽക്കേണ്ടത്. അവർക്കൊപ്പം നിന്നാണ് പൊരുതേണ്ടതെന്നും രൂപേഷ് പോസ്റ്റിൽ പറയുന്നു. വൈറലാകാൻ വേണ്ടിയല്ലെന്നും വീട്ടിലെ അമ്മയും പെങ്ങൻമാരെയും കുറിച്ച് ഓർത്താണ് ഇത്രയെങ്കിലും പറയുന്നതെന്നും പോസ്റ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam