ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു; കൊയിലാണ്ടിയിൽ നാളെ ഹർത്താൽ

Published : Feb 11, 2018, 10:29 PM ISTUpdated : Oct 04, 2018, 07:42 PM IST
ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു; കൊയിലാണ്ടിയിൽ നാളെ ഹർത്താൽ

Synopsis

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയ്ക്കടുത്ത് പുളിയഞ്ചേരിയിൽ ആർഎസ്എസ്- സിപിഎം സംഘർഷം. സംഭവത്തിൽ ലോക്കൽ സെക്രട്ടറിയടക്കം ആറ് സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റു.  അരുൺ കൃഷ്ണൻ എന്ന ആർ.എസ്.എസ് പ്രവർത്തകനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.

പുളിയഞ്ചേരി വായനാശാലയിൽ ഇരുന്നവർക്കാണ് വെട്ടേറ്റത്. കെ.ടി സിജേഷ്, കെ.ടി രാജൻ, കെ.ടി അച്ചുതൻ, ബിജു, വിവേക്, ബിനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭ പരിധിയിൽ നാളെ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു.എസ്.എസ്.എൽ.സി മോഡൽ പരീക്ഷകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം