പത്മ പുരസ്കാരങ്ങള്‍ക്കായി ഇടപെട്ടെന്ന അവകാശവാദവുമായി ആര്‍.എസ്.എസ്

By Web DeskFirst Published Jan 27, 2017, 5:25 AM IST
Highlights

യേശുദാസ് ഒഴികെയുള്ള പത്മ ജേതാക്കളുടെ വീടുകളിലേക്ക് പുരസ്കാര പ്രഖ്യാപനത്തിന് ശേഷം  സംഘപരിവാര്‍ നേതാക്കളുടെ ഒഴുക്കാണ്. വടക്കന്‍ കേരളത്തിലെ മൂന്ന് പുരസ്കാരങ്ങളുടെയും കര്‍തൃത്വം സംഘപരിവാര്‍ അവകാശപ്പെടുന്നുമുണ്ട്. അര്‍ഹരായവര്‍ക്ക് ഇത്തരം പുരസ്കാരങ്ങള്‍ കിട്ടണമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നെന്ന് ആര്‍.എസ്.എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി മാസറ്റര്‍ പറഞ്ഞു.

ഒരു സിനിമാ പ്രവര്‍ത്തകനും മലബാറിലെ പ്രമുഖ സഹകാരിയുമൊക്കെയാണ് സര്‍ക്കാര്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഒപ്പം യേശുദാസും ശ്രീജേഷും ലിസ്റ്റിലുണ്ടായിരുന്നെന്നും അവര്‍ തറപ്പിച്ചു പറയുന്നു. ബാക്കിയുള്ള മറിമായത്തെക്കുറിച്ച് വ്യക്തമായെങ്കിലും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിലയിരുത്തല്‍. തപസ്യയുമായി ബന്ധമുള്ളതിനാല്‍ അക്കിത്തത്തിന്റെ കാര്യത്തില്‍ സംഘപരിവാറിന് അവകാശവാദമാകാം. പക്ഷേ ശേഷിക്കുന്ന 
നാല് പത്മശ്രീകളുടെ കാര്യത്തില്‍ പരിവാര്‍ നേതാക്കള്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന വിമര്‍ശനവും ഉണ്ട്. ഏതായാലും പതിവ് പോലെ വിദേശ മലയാളികളും കോര്‍പ്പറേറ്റ്  ഡോക്ടര്‍മാരും വ്യവസായികളും ഉള്‍പ്പെട്ടതല്ല ഇത്തവണത്തെ കേരളത്തിലെ പട്ടിക എന്ന കാര്യം ശ്രദ്ധേയമാണ്.
 

click me!