ഹി​ന്ദു യു​വ​വാ​ഹി​നിക്കെതിരെ ആ​ർ എ​സ് എ​സ്​

Published : May 17, 2017, 12:04 AM ISTUpdated : Oct 05, 2018, 02:11 AM IST
ഹി​ന്ദു യു​വ​വാ​ഹി​നിക്കെതിരെ ആ​ർ എ​സ് എ​സ്​

Synopsis

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് നേതൃത്വം നല്‍കുന്ന സം​ഘ​ട​ന ഹി​ന്ദു യു​വ​വാ​ഹി​നി പി​രി​ച്ചു​വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ർഎ​സ്എ​സ്​ രം​ഗ​ത്ത്.
ആ​ദി​ത്യ​നാ​ഥ്​ മു​ഖ്യ​മ​ന്ത്രി​യാ​യ​തോ​ടെ വ​ള​ർ​ന്നു​വ​രു​ന്ന ഹി​ന്ദു യു​വ​വാ​ഹി​നി​യു​ടെ സ്വാ​ധീ​ന​വും ബി​ജെ.പി ​​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ സം​ഘ​ട​ന​യി​ൽ ആ​കൃ​ഷ്​​ട​രാ​കു​ന്ന​തു​മാ​ണ്​ ആ​ർ.​എ​സ്.​എ​സി​നെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ തീ​​​വ്ര​ഹി​ന്ദു​ത്വ​ആ​ശ​യ​​ങ്ങ​ൾ ​പ്ര​ച​രി​പ്പി​ക്കാ​ൻ ബി.​ജെ.​പി​ക്കും ആ​ർ.​എ​സ്.​എ​സി​നും സ​മാ​ന്ത​ര​മാ​യി 2002ൽ ​ആ​ദി​ത്യ​നാ​ഥ്​ രൂ​പ​വ​ത്​​ക​രി​ച്ച സംഘ​ട​ന​യാ​ണ്​ ഹി​ന്ദു യു​വ​വാ​ഹി​നി. ​

സം​സ്​​ഥാ​ന​ത്ത്​ ഗോ​ര​ക്ഷ​യു​ടെ പേ​രി​ലു​ള്ള അ​ക്ര​മ​ങ്ങ​ളി​ലും മറ്റും ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​കര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മെയ്​ ഒ​ന്ന്, ര​ണ്ട്​ തീ​യ​തി​ക​ളി​ൽ ല​ഖ്നൗ​വി​ൽ ന​ട​ന്ന ബി.​ജെ.​പി സം​സ്​​ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗ​ത്തി​ലും സംഘക്കെ​തി​രെ രൂക്ഷമായ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു.തട​ർ​ന്ന്​ ആ​റു​മാ​സ​ത്തേ​ക്ക്​ അം​ഗ​ത്വ​വി​ത​ര​ണം നി​ർ​ത്തി​വെ​ച്ച​താ​യി ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​സി​ഡ​ൻ​റ്​ പി.​കെ. മാ​ൾ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അംഗ​ത്വം നി​ർ​ത്തി​യതു​കൊ​ണ്ട്​ മ​തി​യാ​വി​ല്ലെ​ന്നും സ​മാ​ന​മാ​യ ര​ണ്ടു​ സം​ഘ​ട​ന​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാണ് ആ​ർഎ​സ്എ​സ് നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആ​ദി​ത്യ​നാ​ഥിനെ മു​ഖ്യ​മ​ന്ത്രി​യാ​ക്കു​ന്ന​ത​ട​ക്കം ഹി​ന്ദു യു​വ​വാ​ഹി​നി​യു​ടെ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്കും ആ​ർ എ​സ്. എ​സി​ന്​ വ​ഴ​ങ്ങേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഹി​ന്ദു യു​വ​വാ​ഹി​നി​യു​ടെ ശ​ക്​​തി വ​ർ​ധി​ക്കു​​ന്ന​തോ​ടെ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കെ​ല്ലാം വ​ഴ​ങ്ങേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ ആ​ർ.​എ​സ്.​എ​സ്​ ഭ​യ​പ്പെ​ടു​ന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്
സെലൻസ്‌കി അമേരിക്കയിൽ, ലോകം ഉറ്റുനോക്കുന്നു, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന്‍റെ മധ്യസ്ഥതയിൽ നിർണ്ണായക ചർച്ച; സമാധാനം പുലരുമോ?