
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ കൈരളി ടിവി ക്യാമറാ പേഴ്സൺ ഷാജിലയെ ആക്രമിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. വാഴോട്ടുകോണം സ്വദേശി സന്തോഷിനെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് റിമാൻഡ് ചെയ്തത്.
ജനുവരി രണ്ടിന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലെ പ്രതിഷേധ സമരത്തിനിടയിൽ ആക്രമിക്കപ്പെട്ടിട്ടും കരഞ്ഞുകൊണ്ട് നില്‍ക്കുന്ന ഷാജിലയുടെ ചിത്രം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഷാജിലെ അഭിനന്ദിച്ച് മമ്മൂട്ടി അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam