
ദില്ലി: കേരളത്തിലെ അക്രമസംഭവങ്ങള്‍ ഇന്ന് പാര്‍ലമെന്റിനെ പ്രകുബ്ധമാക്കിയേക്കും. ആര്‍എസ്എസ് നേതാവിന്റെ കൊലപാതകം സഭയിലുന്നയിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി എംപിമാര്‍ വ്യക്തമാക്കി.
കേരളത്തിലെ ക്രമസമാധാന സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണ്ണര്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു.
സഭയില്‍ സ്‌പീക്കര്‍ക്ക് നേരെ പേപ്പര്‍ വലിച്ചു കീറി എറിഞ്ഞതിന് സസ്‌പെന്‍ഷനിലായിരുന്ന കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍ എന്നിവരുള്‍പ്പടെ ആറ് കോണ്‍ഗ്രസ് എംപിമാര്‍ക്ക് ഇന്ന് സഭയില്‍ തിരിച്ചു കയറാനാവും. ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam