നിലയ്ക്കലിൽ കാർ തകർത്തു; 'സേവ് ശബരിമല' പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു; പൊലീസ് കടുത്ത നടപടിയിലേക്ക്

Published : Oct 17, 2018, 11:45 AM ISTUpdated : Oct 17, 2018, 11:51 AM IST
നിലയ്ക്കലിൽ കാർ തകർത്തു; 'സേവ് ശബരിമല' പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു; പൊലീസ് കടുത്ത നടപടിയിലേക്ക്

Synopsis

ശബരിമലയിലേക്ക് വന്ന സ്ത്രീകളെ തടയുന്ന സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. നിലയ്ക്കലിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് എത്തുന്നത്. ഇവിടെ പ്രതിഷേധക്കാർ കാർ തല്ലിത്തകർക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് പോകാൻ പൊലീസ് തീരുമാനിച്ചത്. 

പമ്പ: ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയുന്ന സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ സ്ത്രീകളെയും പ്രായപരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇവർ കടത്തി വിട്ടത്. ഇത്തരത്തിൽ ശബരിമലയിലേയ്ക്ക് സ്ത്രീകളെത്തുന്നത് തടയുന്നവരെയാണ് കൂട്ടത്തോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്.

നിലയ്ക്കലിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് എത്തുന്നത്. ഇവിടെ പ്രതിഷേധക്കാർ കാർ തല്ലിത്തകർക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് പോകാൻ പൊലീസ് തീരുമാനിച്ചത്. 

പരമ്പരാഗത പാതയിലേക്ക് സ്ത്രീകളെ കടത്തിവിടുന്നത് സുഗമമാക്കാൻ തന്നെയാണ് പൊലീസ് തീരുമാനം. ഇതിനായി സ്ഥലത്തെ സമരക്കാരെ മുഴുവൻ സ്ഥലത്ത് നിന്ന് നീക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസ്; സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് പരാതിക്കാരന്‍റെ ജോലിക്കാരന്‍
വി സി നിയമനത്തിലെ സമവായം; ഗവർണർക്ക് വഴങ്ങിയ മുഖ്യമന്ത്രിയുടെ നടപടിയില്‍ സിപിഎമ്മില്‍ അതൃപ്തി ശക്തം, രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് അഭിപ്രായം