മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം; ശബരിമലയിൽ തിരക്ക് തുടരുന്നു

Published : Jan 06, 2019, 07:00 AM ISTUpdated : Jan 06, 2019, 09:57 AM IST
മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം;  ശബരിമലയിൽ തിരക്ക് തുടരുന്നു

Synopsis

മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്.

സന്നിധാനം: മകരവിളക്കിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ ശബരിമലയിൽ ഭക്തജന തിരക്ക് തുടരുകയാണ്. ശരാശരി ഒരു ലക്ഷത്തിലേറെ തീർഥാടകരാണ് ദിവസേന സാന്നിധാനത്തു എത്തുന്നത്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടിയ സാഹചര്യത്തിൽ സുരക്ഷയും പരിശോധനകളും കൂടുതൽ ശക്തമാക്കി.

തിരക്ക് കൂടുമ്പോള്‍ കൊണ്ടുവരേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ദേവസ്വം ബോർഡും പൊലീസും മറ്റ് വകുപ്പുകളുമായി കൂടിയാലോചനകൾ നടത്തുകയാണ്. പമ്പയിലും നിലയ്ക്കലിലും പൊലീസ് ജാഗ്രതായിലാണ്.ആർക്കും പ്രത്യേക സുരക്ഷ നൽകാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

അതേസമയം, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  മകരവിളക്ക് സമയത്ത് പുല്ലുമേട്ടിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും. ഇവിടെയും പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷങ്ങളിലെല്ലാം 1400 ൽ താഴെ മാത്രം പൊലീസുകാരാണ് മകരവിളക്ക് സമയത്ത് പുല്ലുമേട്, സത്രം, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായി ഡ്യൂട്ടിക്കുണ്ടായിരുന്നത്. എന്നാൽ ഇത്തവണ 500 പൊലീസുകാരെക്കൂടി അധികമായി വിന്യസിക്കും. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വി ഡി സതീശൻ താൻ നൽകിയ ആ പേപ്പർ എന്തുകൊണ്ട് വേദിയിൽ വച്ച് കീറിക്കളഞ്ഞു? വിശദീകരണവുമായി റംലത്ത്
ചരിത്രപ്രസിദ്ധ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം; കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവ്വഹിക്കും