
ദില്ലി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ വ്ലാദിമിര്‍ പുച്ചിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയ്ക്കൊടുവില്‍ 39,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. എസ് 400 ട്രെയംഫ് മിസൈല്‍ പ്രതിരോധ കരാറിലാണ് ഇരുവരും ഒപ്പുവെച്ചത്. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് റഷ്യയില്‍ നിന്ന് മിസൈല്‍ സംവിധാനം വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനം.
റഫാല്‍ ഇടപാടിലിന് ശേഷമുള്ള ഏറ്റവും വലിയ ആയുധ ഇടപാടിനായിരിക്കും റഷ്യയും ഇന്ത്യയും ഒപ്പുവെച്ചിരിക്കുന്നതെന്നാണ് സൂചന. 39,000 കോടി രൂപയ്ക്ക് അഞ്ച് എസ് 400 മിസൈല്‍ സംവിധാനം വാങ്ങുമെന്നാണ് കരുതുന്നത്. ഇന്ത്യക്ക് കൂടുതല്‍ യുദ്ധകപ്പല്‍ നല്‍കുന്ന പദ്ധതിയെക്കറിച്ചും കൂടിക്കാഴ്ചയില്‍ സംസാരിക്കും. പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്‍റെ കാര്യത്തില്‍ റഷ്യക്ക് ഭിന്നാപ്രിയമാണുള്ളത്. കൂടിക്കാഴ്ച അവസാനിക്കുന്നതിന് മുന്‍പ് ഈ വിഷയത്തിലും ചര്‍ച്ചയുണ്ടാകുമെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam