
തമിഴ്നാട്: തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ ഇരുപത്തൊന്ന് വയസ്സുള്ള റഷ്യൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെയാണ് യുവതിയെ അബോധാവസ്ഥയിലായ നിലയിൽ താമസ സ്ഥലത്ത് കണ്ടെത്തിയത്. യുവതിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. കടിയുടെയും ചതവിന്റെയും പാടുകളാണ് യുവതിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
വിദേശീയർ ഉപയോഗിക്കുന്ന മയക്കുമരുന്നാണ് വിദേശ വനിത ഉപയോഗിച്ചിരിക്കുന്നതെന്ന് പൊലീസ് സംശയമുന്നയിക്കുന്നു. എന്ത് തരം മയക്കുമരുന്നാണ് എന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരാഴ്ചയ്ക്ക് ശേഷം മാത്രമേ യുവതിയ്ക്ക് ബോധം തിരികെ കിട്ടുകയുള്ളൂ എന്നാണ് ഡോക്ടേഴ്സിന്റെ നിഗമനം. അതിന് ശേഷം മാത്രമേ സംഭവിച്ചതെന്താണെന്ന് വ്യക്തമാകുകയുള്ളൂ. ചെന്നൈ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ അകെലയാണ് തിരുവണ്ണാമലൈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത ബധിര പെൺകുട്ടിയെ പതിനേഴ് പേർ ചേർന്ന് അപ്പാർട്ട്മെന്റിൽ വച്ച് പീഡിപ്പിച്ചത്. ചെന്നൈയിലാണ് ഈ സംഭവവും നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam