എസ് ദുര്‍ഗ ഗോവയില്‍ പ്രദര്‍ശിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രം

By Web DeskFirst Published Nov 23, 2017, 12:27 PM IST
Highlights

കൊച്ചി: സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുർഗ ഗോവൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പക്കണമെന്ന കേരളാ ഹൈക്കോടതി സിംഗിൾ ബെ‌ഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു. റിട്ട് അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും.

സിനിമയെ മേളയിൽ  ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ നൽകിയ ഹർജിയിലായിരുന്നു കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. കേന്ദ്ര സർക്കാർ നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന  സംവിധായകന്‍റെ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ  ബെഞ്ച് ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് കേന്ദ്രസർക്കാരിന്റെ അപ്പീൽ.

ഗോവ മേളയില്‍ ചിത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി പ്രദര്‍ശിപ്പിക്കാനായിരുന്നു കോടതി അനുമതി നല്‍കിയത്. എസ് ദുര്‍ഗയ്‌ക്കൊപ്പം ഉദ്ഘാടന ചിത്രമായി ജൂറി നിശ്ചയിച്ചിരുന്ന മറാത്ത ചിത്രം ന്യൂഡും ഗോവ മേളയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പകരം ഇറാനിയന്‍ സംവിധാനകന്‍ മജീദ് മജീദിയുടെ ബിയോണ്ട് ദ ക്ലൗണ്ട്‌സ് ആണ് ഉദ്ഘാടന ചിത്രമായി മേളയില്‍ പ്രദര്‍ശിപ്പിച്ചത്.തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തു.

click me!