ശബരി റെയില്‍ പദ്ധതിക്കായി ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയെ കാണും

By Web DeskFirst Published Sep 30, 2017, 7:25 PM IST
Highlights

ശബരി റെയില്‍ പദ്ധതിക്കായി ജനപ്രതിനിധികള്‍ അടങ്ങിയ ജനകീയ സമിതി പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി നല്‍കും. അങ്കമാലി മുതല്‍ ഏരുമേലി വരെയുള്ള ശബരി റയില്‍ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയിട്ട് ഇരുപത് വര്‍ഷം പൂര്‍ത്തിയാകുന്നു.

1997ല്‍ പ്രഖ്യാപി,ച്ച അങ്കമാലി ഏരുമേലി ശബരിറയില്‍ പദ്ധതിയുടെ പാതകടന്നുപോകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച പ്രശനങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് പരിഹരിച്ചുവെങ്കിലും പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പ് ഇതുവരെയായും ആരംഭിച്ചിട്ടില്ല. 1998ല്‍ 550 കോടിരൂപക്ക് പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2016 ആയപ്പോഴേക്കും പദ്ധതിനടത്തിപ്പിന്റെ ചെലവ് 2600 കോടിരൂപയായി ഇതില്‍ അന്‍പത് ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇതുവരെ എങ്ങും എത്തിയിട്ടില്ല. ശബരിറയില്‍ പദ്ധതി ലാഭകരമായിരിക്കില്ല എന്ന വിലയിരുത്തല്‍ കൂടി ഉണ്ടായതോടെ എല്ലാം നിലച്ച മട്ടിലാണ്. ഈ സാഹചര്യത്തിലാണ് ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

സ്ഥലമെടുപ്പ്, സര്‍വ്വെ ഉള്‍പ്പടെയുള്ളവക്ക് ആവശ്യമായ തുക അനുവദിച്ചിട്ടും റയില്‍വേ ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ നടത്തിപ്പിന് ഗൗരവം കാണിക്കുന്നില്ലന്നും ജനകീയസമിതിക്ക് പരാതി ഉണ്ട്. 120 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി റയില്‍വേയുടെ അങ്കമാലി മുതല്‍ കാലടി വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം മൂന്‍പ് പൂര്‍ത്തിയായിരുന്നു. ഇനി ശേഷിക്കുന്നത് ഏരുമേലി വരെയുള്ള പാതയുടെയും 14 സ്റ്റേഷനുകളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്.

click me!