ശബരിമല വരുമാനം 100 കോടി കവിഞ്ഞു

By Web DeskFirst Published Dec 17, 2016, 12:46 PM IST
Highlights

ശബരിമല: ശബരിമല സന്നിധാനത്തെ വരുമാനം 100 കോടി കഴിഞ്ഞു.അരവണ വിതരണ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 30 ദിവസം പിന്നിട്ടപ്പോള്‍ 107കോടി 25 ലക്ഷം രൂപയാണ് സന്നിധാനത്തെ ആകെ വരുമാനം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ വര്‍ദ്ധന.

അരവണ വിറ്റുവരവ് ഇനത്തില്‍ 47 കോടി രൂപയാണ് ലഭിച്ചത്. കാണിക്ക ഇനത്തില്‍ 35 കോടി രൂപയും ലഭിച്ചു. പമ്പ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളിലെ വരുമാനം ഇതില്‍ ഉള്‍പ്പടുന്നില്ല. മണ്ഡല കാലത്തോട് അനുബന്ധിച്ചുള്ള പമ്പാസംഗമം ജനുവരി ഏട്ടിന് കേരളാ ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മുഖ്യമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുക്കും.

ദേവസ്വംബോര്‍ഡ് നടത്തിവരുന്ന അന്നദാനം കൂടുതല്‍ വിപുലമാക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള നടപടികള്‍ തുടങ്ങി ഇതുവരെ സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ നിന്നും ഏഴുലക്ഷം പേര്‍ അന്നാദാനത്തില്‍ പങ്കെടുത്തു. ദിനംപ്രതി അന്നദാന ഫണ്ടിലേക്ക് ശരാശരി ഒരുലക്ഷം രൂപവരെയാണ് ലഭിക്കുന്നത്. അടുത്തവര്‍ഷം ഒരേസമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

click me!