
കയറ്റിറക്ക് കൂലി വര്‍ദ്ധിപ്പിച്ച് നല്‍കാന്‍ കഴിയില്ല എന്ന നിലപാടില്‍ ട്രാക്ടര്‍ ഉടമകള്‍ ഉറച്ച് നിന്ന സാഹചര്യത്തിലാണ് കളക്ടര്‍ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചയും പരിഹാരം കാണാതെ പിരിഞ്ഞത്. ഒരുലോഡിന് മൂന്നുറ് രൂപകയറ്റിറക്ക് കൂലി നല്‍കാന്‍ കഴിയില്ല എന്ന നിലപാടിലാണ് ട്രക്ടര്‍ ഉടമകള്‍. ദേവസ്വംബോര്‍ഡ് നിശ്ചയിച്ച തുകയായ 1200 രൂപ പലട്രക്ടറുകള്‍ക്കും ലഭിക്കാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും ട്രാക്ടര്‍ ഉടമകള്‍ പറയുന്നു. ജില്ലാലേബര്‍ ഓഫിസര്‍ നിശ്ചയിച്ചതുകയാണ് 300 രൂപയെന്നും അത് നല്കാന്‍ ട്രാക്ടര്‍ ഉയമകള്‍ തയ്യാറാകുന്നില്ലെന്നും തൊഴിലാളി നേതാക്കള്‍ പറയുന്നു.
ഈ സൈഹചര്യത്തില്‍ ഓടാന്‍ തയ്യാറാകുന്ന ട്രാക്ടറുകള്‍ക്കും അതിലെ തൊഴിലാളികള്‍ക്കും പൊലിസി സംരക്ഷണം നല്‍കുമെന്ന് ജില്ലാകളക്ടര്‍ ചര്‍ച്ചക്ക് ശേഷം പറഞ്ഞു
സമരം തുടരുന്നതിനാല്‍ സന്നിധാനത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ് പൂജക്ക് ആവശ്യമായ സാധനങ്ങള്‍ തലച്ചുമടായും ദേവസ്വംബോര്‍ഡ് വക ട്രാക്ടറുകളിലുമാണ് സന്നിധാനത്ത് ഇപ്പോള്‍ എത്തിക്കുന്നത്. ഈമാസം 16ന് സന്നാധനത്തെ കരാറുകരുമായി ജില്ലാകളക്ടര്‍ ചര്‍ച്ചനടത്തുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam