
കൊച്ചി: ശബരിമല വിഷയത്തില്‍ പുനപരിശോധന ഹർജി മാത്രം കണക്കിലെടുത്തല്ല ബിജെപി നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള. പുനപരിശോധനാ ഹർജി അപൂർവ്വങ്ങളിൽ അപൂർവ്വമായെ കോടതി സ്വീകരിക്കാറൂള്ളൂവെന്നും ശ്രീധരൻപിള്ള പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീധരൻപിള്ള.
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നാണ് എല്‍ഡിഎഫ് പറയുന്നത്. എന്നാല്‍ സംസ്ഥാന ലിസ്റ്റിൽ വരുന്ന വിഷയമാണ് ശബരിമല. ഇത് മറച്ച് വെച്ചാണ് എൽഡിഎഫും യുഡിഎഫും ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷൻ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam