പാലക്കാട് വ്യാപക ആക്രമണം, സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു

Published : Jan 03, 2019, 01:30 PM ISTUpdated : Jan 03, 2019, 01:33 PM IST
പാലക്കാട് വ്യാപക ആക്രമണം, സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് അടിച്ചുതകർത്തു

Synopsis

ഹർത്താലിന്‍റെ മറവിൽ അക്രമികൾ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ അടിച്ചുതകർത്തു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളടക്കം കണ്ണിൽക്കണ്ടതെല്ലാം അക്രമികൾ അടിച്ചുതകർത്തു.

പാലക്കാട്: ഹർത്താലിന്‍റെ മറവിൽ അക്രമികൾ പാലക്കാട് വ്യാപക ആക്രമണം നടത്തി. സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ അടിച്ചുതകർത്തു. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമികൾ തകർത്തു. വിക്ടോറിയ കോളേജിന് മുന്നിൽ സംഘടിച്ച ബിജെപി, ആർഎസ്എസ് പ്രവർത്തകർ ഓഫീസ് ആക്രമിക്കുകയായിരുന്നു.

ഹ‍ർത്താലിന്‍റെ ഭാഗമായി നഗരത്തിൽ പ്രകടനം നടത്തി മടങ്ങിയ പ്രവർത്തകർ തിരിച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. വഴിയോരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്ത ശേഷം സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസായ പി ബാലചന്ദ്രമേനോൻ സ്മാരകത്തിന് നേരെ ഹർത്താൽ അനുകൂലികൾ രൂക്ഷമായ കല്ലേറ് തുടങ്ങി. തുട‍ർന്ന് ഓഫീസ് വളപ്പിലേക്ക് ഇരച്ചുകയറിയ അക്രമികൾ ജനാല ചില്ലുകളും ഓഫീസിന് മുന്നിലുണ്ടായിരുന്ന നാല് വാഹനങ്ങളും തല്ലിത്തകർത്തു. പാർട്ടി ഓഫീസിന് മുന്നിലുള്ള കൊടിമരവും ഇവ‍ർ നശിപ്പിച്ചു.

ആക്രമണം നേരിടാൻ വേണ്ടത്ര പൊലീസ് സുരക്ഷ ഇവിടെയില്ലായിരുന്നു. കൂടുതൽ പൊലീസ് എത്തുന്നത് വരെ സിപിഐ ജില്ലാക്കമ്മിറ്റി ഓഫീസ് വളപ്പിൽ കണ്ണിൽക്കണ്ടതെല്ലാം അക്രമികൾ അടിച്ചുതകർത്തു. തുടർന്ന് ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹർത്താൽ അനുകൂലികളുടെ വ്യാപകമായ ആക്രമണം നടക്കുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിനുള്ള സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; ഇന്ന് മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം