സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് വേണ്ട; ബേസ് ക്യാംപ് നിലയ്ക്കലാണെന്ന് ഹൈക്കോടതി

Published : Nov 01, 2018, 04:01 PM ISTUpdated : Nov 01, 2018, 04:16 PM IST
സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് വേണ്ട; ബേസ് ക്യാംപ് നിലയ്ക്കലാണെന്ന് ഹൈക്കോടതി

Synopsis

നിലയ്ക്കൽ ആണ് ബേസ് ക്യാംപ് എന്ന് ഹൈക്കോടതി. മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാൻ ആണ്

കൊച്ചി: നിലയ്ക്കൽ ആണ് ബേസ് ക്യാംപ് എന്ന് ഹൈക്കോടതി. മാസ്റ്റർപ്ലാൻ അനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നത്. പമ്പയിലേക്ക് കൂടുതൽ വാഹനങ്ങൾ വേണ്ട എന്ന് സർക്കാർ നിശ്ചയിച്ചത് ശബരിമലയെ സംരക്ഷിക്കാൻ ആണ്. ഇപ്പോഴത്തെ നിലയിൽ ഹർജി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പമ്പയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾക്കു കൂടി അനുമതി നൽകണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കെഎസ്ആര്‍ടിക്ക് പമ്പ വരെ പോകാമെങ്കിൽ മറ്റു സംസ്ഥാനങ്ങളിലെ ബസുകൾക്കും പമ്പ വരെ പോകാമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൈനിക ക്യാമ്പിലേക്ക് പുറത്തുനിന്ന് വന്ന 18 പേരെ ചോദ്യം ചെയ്തു, തുമ്പില്ലാതെ പൊലീസ്; പാങ്ങോട് ആനക്കൊമ്പ് മോഷണത്തിൽ ഇരുട്ടിൽ തപ്പി അന്വേഷണം
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പുനർമൂല്യനിർണയം ഒഴിവാക്കിയേക്കും, മൂല്യനിർണയം ഡിജിറ്റൽ രൂപത്തിലാക്കുന്നതിനാൽ കുറ്റമറ്റതാകുമെന്ന് ബോർഡ്