സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു: എം മുകുന്ദൻ

Published : Nov 01, 2018, 03:30 PM IST
സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു: എം മുകുന്ദൻ

Synopsis

എഴുത്തച്ഛൻ പുരസ്കാരം നേട്ടത്തിൽ സന്തോഷമെന്ന് എം മുകുന്ദൻ. പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. 

 

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം നേട്ടത്തിൽ സന്തോഷമെന്ന് എം മുകുന്ദൻ. പുരസ്കാരം ഉത്തരവാദിത്തം വർധിപ്പിക്കുന്നു. സമകാലിക വിഷയങ്ങളിൽ എഴുത്തുകാരുടെ  ശബ്ദവും സാന്നിധ്യവും ദുര്‍ബലമാകുന്നു. ഭീഷണികളും ഭയപ്പെടുത്തലുകളും അവരെ പുറകോട്ടു വലിക്കുന്നു. ശബരിമല വിഷയത്തിൽ അടക്കം നിലപാടിൽ പുറകോട്ടില്ലെന്നും എം. മുകുന്ദൻ പറ‍ഞ്ഞു. 

2018ലെ എഴുത്തച്ഛൻ പുരസ്‌കാരമാണ് എം മുകുന്ദന് ലഭിച്ചത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്. 

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ ചെയർമാനും, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറി ആണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം
കൊല്ലത്ത് പരസ്യമദ്യപാനം ചോദ്യം ചെയ്ത പൊലീസുകാരെ ആക്രമിച്ചു; കെഎസ്‍യു നേതാവ് അടക്കം 4 പേർ കസ്റ്റഡിയിൽ