
നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രതിഷേധത്തിനിടെ സംഘര്‍ഷം. നിലയ്ക്കല്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു. എന്നാല്‍ ഇവര്‍ പ്രതിഷേധത്തിനിടയിലേക്ക് നുഴഞ്ഞ് കയറിയവരെന്ന് പ്രതിഷേധക്കാര്‍ പ്രതികരിച്ചു. ദേവസ്വം മന്ത്രി കടകംള്ളി സുരേന്ദ്രന്‍ സന്നിധാനത്തേക്ക് തിരിച്ചു.
പ്രതിഷേധകര്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന ഡിജിപിയുടെ ഉത്തരവിനു പിന്നലെയും പമ്പയിലേക്കുള്ള ബസുകള്‍ പ്രതിഷേധകര്‍ തടഞ്ഞിരുന്നു. പൊലീസ് വണ്ടിയും പ്രതിഷേധകര്‍ തടഞ്ഞത്തോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമായി. അതിനിടെ, തമിഴ്നാട്ടില്‍ നിന്നെത്തിയവരെ മര്‍ദ്ദിച്ച് ബസില്‍നിന്ന് ഇറക്കിവിട്ടു. സ്ത്രീയേയും ബന്ധിവിനേയുമാണ് മര്‍ദ്ദിച്ചത്. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്.
അതേസമയം, ശബരിമല റോഡ് ഗതാഗതം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റോഡ് ഗതാഗതം തടയുകയും പരിശോധന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ റേഞ്ച് ഐ.ജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam