സന്നിധാനത്ത് തീര്‍ത്ഥാടകയെ തടഞ്ഞു; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് പ്രതിഷേധം

Published : Oct 20, 2018, 11:31 AM ISTUpdated : Oct 20, 2018, 01:28 PM IST
സന്നിധാനത്ത് തീര്‍ത്ഥാടകയെ തടഞ്ഞു; പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെട്ട് പ്രതിഷേധം

Synopsis

ഇരുമുടിക്കെട്ടുമായി എത്തിയ 52 വയസ്സുകാരിയെ പ്രതിഷേധകര്‍ തടയാന്‍ ശ്രമിച്ചു. 50 വയസ്സില്‍ താഴെയാണെന്ന സംശയത്തിലാണ് നടപ്പന്തലില്‍ പ്രതിഷേധം ഉയര്‍ന്നത്. കുടുംബത്തോടെ എത്തിയ തമിഴ്നാട് സ്വദേശി പോലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തി. തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ദര്‍ശനം നടത്തിയത്.  

സന്നിധാനം: ശബരിമല ദർശനത്തിനെത്തിയ അയ്യപ്പ ഭക്തയെ പ്രായം സംശയിച്ച് പ്രതിഷേധക്കാർ തടഞ്ഞുവെച്ചു. തിരുച്ചിറപ്പള്ളി സ്വദേശിനി ലത കുമരനാണ് നടപ്പന്തലിൽ ദുരനുഭവം ഉണ്ടായത്. കൂക്കിവിളി കൈയ്യടിയുമായി നടപന്തലിൽ അഞ്ഞൂറിലേറെ പ്രതിഷേധക്കാർ സംഘടിച്ചതോടെ പോലീസ് സുരക്ഷയിലാണ് ലത പതിനെട്ടാം പടി കയറി ദർശനം നടത്തിയത്.

രാവിലെ പതിനൊന്നര മണിയോടെയാണ് ഭർത്താവിനും മകനുമൊപ്പം ശബരിമല ദർശനത്തിനെത്തിയ ലതയെ പ്രതിഷേധക്കാർ വളഞ്ഞുവെച്ചത്. നടപ്പന്തലിൽ എത്തിയ ലതയുടെ പ്രായത്തിൽ സംശയം തോന്നിയ ആരോ ഒരാൾ കൂവിവിളിച്ച് ആളുകളെ കൂട്ടുകയായിരുന്നു. ഇതോടെ സന്നിധാനത്ത് നിന്നും പരിസരത്തുനിന്നും ആളുകൾ ഓടികൂടുകയായിരുന്നു.കാര്യമറിയാതെയെത്തിയ എല്ലാവരും പിന്നീട് പ്രതിഷേധത്തിൽ പങ്ക് കൂടുകയായിരുന്നു.

ഏതാനും മിനുട്ടുകൾ ഒന്നുമറിയാതെ സ്തംഭിച്ചപോയ ലതയെ സംരക്ഷിക്കാൻ സന്നിധാനത്തുണ്ടായ പോലീസ് ഓടിക്കൂടി. ഇതിനിടയിലും പലരും തിരിച്ചുപോകാൻ പറഞ്ഞു.എന്നാൽ തനിക്ക് അമ്പത് വയസ്സ് കഴിഞ്ഞെന്ന് കൂടി നിന്നവരോടെല്ലാം ലതയും ഭർത്താവും കരഞ്ഞു പറഞ്ഞു. പിന്നീട് പോലീസ് രേഖകൾ കാണിച്ച് പറഞ്ഞതോടെയാണ് ലതയെ നടമ്പത്തിൽ നിന്ന നടക്കാൻ അനുവദിച്ചത്. എന്നാൽ കൂടി നിന്നവർ ചുറ്റിലും ശരണവിളിയുമായി പടിനെട്ടാം പടിവരെ അനുഗിമിച്ചു. ഒടുവിൽ പോലീസ് സുരക്ഷയിലാണ് ലത പടി കയറിയത്. ശ്രീകോവിലിന് മുന്നിൽ കരഞ്ഞു നിന്ന ലത ഇത് രണ്ടാം തവണയാണ് താൻ ശബരിമലയിലെത്തിയതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പിന്നീട് മാളികപ്പുറത്ത് ദർശനം നടത്തുന്നതിനും വഴിപാടുകൾ കഴിക്കാനുമെല്ലാം ലതയ്ക്ക് പോലീസ് സുരക്ഷ വേണ്ടിവന്നു. അമ്പത്തി രണ്ട് വയസ്സ് കഴിഞ്ഞ ലത ഇത് രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേന്ദ്രസ‍ർക്കാർ തീരുമാനത്തെ  എതിർക്കുന്നവർ ഇന്ത്യക്കാരാണോ',IFFK യിലെ സിനിമവിലക്കിനെ ന്യായീകരിച്ച റസൂല്‍ പൂക്കുട്ടിക്കെതിരെ ഇടത് സാംസ്കാരിക പ്രവർത്തകർ
കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു