
കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. വിശ്വസികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന ടി.ജി.മോഹൻദാസിന്റെ ഹർജി തിങ്കളാഴ്ചത്തേക്ക് മാറ്റി. ശബരിമലയിലെ വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തിയത്തിനെതിരെ വാഹന ഉടമകളുടെ സംഘടനാ ഭാരവാഹി അനിൽ കുമാറിന്റെ ഹർജിയും പാസ് ഓൺലൈൻ ആയി നൽകണമെന്ന പത്തനംതിട്ടയിലെ അഭിഭാഷകൻ ഉണ്ണികൃഷ്ണന്റെ ഹർജിയും നാളെ പരിഗണിക്കും.
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ ഇന്നും വാദം തുടരും. കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. കോഴിക്കോട്ട് നടന്ന യുവമോർച്ചാ സമ്മേളനത്തിൽ നടത്തിയ യോഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദപ്രസംഗം. ബിജെപി തയ്യാറാക്കിയ അജണ്ടയിൽ എല്ലാവരും വീണുവെന്നും, ഇത് സുവർണാവസരമാണെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്. പത്തിനും അമ്പതിനും പ്രായത്തിനിടയിലുള്ള സ്ത്രീകൾ ശബരിമലയിൽ കയറാതിരിക്കാൻ പോരാട്ടം തുടരണമെന്നും ശ്രീധരൻ പിള്ള പ്രസംഗിച്ചു.
'പോരാട്ടം' എന്നത് കൊണ്ട് പൂമാലയോ ബിരിയാണിയോ കൊടുക്കണമെന്ന് അല്ല ഉദ്ദേശിച്ചതെന്ന് ഡിജിപി കോടതിയെ അറിയിച്ചിരുന്നു. ശ്രീധരൻപിള്ളയുടെ പ്രസംഗം പ്രകോപനപരമായിരുന്നെന്നും ഇതിന് ശേഷം ശബരിമലയിൽ സംഘർഷമുണ്ടായെന്നും സർക്കാർ കോടതിയിൽ വാദിച്ചു. അതേസമയം തന്റെ പ്രസംഗം പൂർണമായും കേൾക്കാതെയാണ് പൊലീസ് കേസ് എടുത്തതെന്നായിരുന്നു ശ്രീധരൻ പിള്ളയുടെ വാദം.
Read More:
ശ്രീധരൻപിള്ളയ്ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സർക്കാർ
വിവാദപ്രസംഗം: ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam