കനത്ത സുരക്ഷയിൽ സന്നിധാനം

Published : Jan 14, 2018, 07:29 AM ISTUpdated : Oct 05, 2018, 12:17 AM IST
കനത്ത സുരക്ഷയിൽ സന്നിധാനം

Synopsis

പത്തനംതിട്ട: സൂചികൂത്താൻ ഇടമില്ലാതെ സന്നിധാനം. ദിവസങ്ങളായുള്ള കാത്തിരിപ്പിന് ഇന്ന് വിരാമം. കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടു വരുന്ന നെയ്യാണ് ഇന്നത്തെ നെയ്യഭിഷേകത്തിന് ഉപയോഗിക്കുന്നത്. അതിന് ശേഷം ഉച്ചക്ക് മകരസംക്രമപൂജ നടക്കും.  വെള്ളിയാഴ്ച പന്തളത്തിന് നിന്ന് യാത്രതിരിച്ച തിരുവാഭരണഘോഷായാത്ര വൈകിട്ട് സന്നിധാനത്തെത്തും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് മകരജ്യോതി തെളിയിക്കുക

ഉച്ചക്ക്  ശേഷം സന്നിധാനത്തേക്ക് അയ്യപ്പൻമാരെ കടത്തിവിടില്ല. വൈകിട്ട് ജ്യോതി ദർശനത്തിന് ശേഷം അയ്യപ്പൻമാർ ഇറങ്ങുന്നതിനാൽ 9 മണിക്ക് ശേഷമേ  അയ്യപ്പൻമാരെ പമ്പയിൽ നിന്നും കയറ്റു. പമ്പയിലും ഗതാഗതനിയന്ത്രണം എർപ്പെടുത്തിയിട്ടുണ്ട്.

മകരവിളക്ക് ദർശനത്തിനായി പുല്ലുമേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായ സുരക്ഷയാണ് ഇത്തവണയും ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ 1500 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്.

ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മകരജ്യോതി കാണാനായി എത്തുന്നത് പുല്ലുമേട്ടിലാണ്.  ശബരിമല ദർശനം കഴിഞ്ഞ സ്വദേശത്തേക്ക് മടങ്ങുന്നവരാണ് ഇവരിലധികവും. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഇരു ഭാഗത്തേക്കുമായി ഓരുലക്ഷത്തോളം പേർ ഇതുവഴി കടന്നു പോയിട്ടുണ്ട്. പൊലീസ്, റവന്യൂ, ആരോഗ്യം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകൾ സംയുക്തമായാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

പുല്ലുമേട്ടിൽ മാത്രം 590 പൊലീസുകാരെയാണ് വിന്യസിക്കുക. കോഴിക്കാനും - പുല്ലുമേട് റൂട്ടിലും സത്രം ഭാഗത്തും വരെ റവന്യൂ വകുപ്പ് ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചു..  കുടിവെള്ളവും സജ്ജമാക്കി. തിരക്കു നിയന്ത്രിക്കാൻ വടം ഉപയോഗിച്ച് താൽക്കാലിക വേലി നിർമ്മിച്ചു..  ബിഎസ്എൻഎൽ മൊബൈൽ ടവറും പ്രവർത്തനം ആരംഭിച്ചു.  കാനന പാതയിൽ ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ വനംവകുപ്പിൻറെ എലിഫൻറ് സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോഴിക്കാനത്തു നിന്നും  കുമളി വരെ 60 കെഎസ്ആർടിസി ബസ്സുകൾ സ‍വ്വീസ് നടത്തും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക