
കൊച്ചി: ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ. യുവതീപ്രവേശം തടയാൻ സന്നിധാനത്ത് രാഷ്ട്രീയപാർട്ടി പ്രവർത്തകരും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു.
മണ്ഡലകാലത്ത് അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. എരുമേലി, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബഹളങ്ങൾക്ക് സാധ്യതയുണ്ട്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ 50 വയസിനു മുകളിലുള്ള സ്ത്രീകളേയും തടയുന്ന സ്ഥിതി ഉണ്ടായി.
മണ്ഡലകാലത്ത് നടതുറക്കുമ്പോഴും പ്രക്ഷോഭകരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയിൽ നടന്ന അക്രമങ്ങളിൽ ഇതുവരെ പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam