
തിരുവനന്തപുരം: ശബരിമലയിലെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര‍് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ പി ശ്രീധരന്‍ പിള്ള. ഡ്യൂപ്പുകളെ ഇറക്കി നിരവധി തവണ അതിന് ശ്രമിച്ചെങ്കിലും ഭക്തര്‍ക്ക മുമ്പില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നു ശ്രീധരന്‍ പിള്ള പറഞ്ഞു.
കഴിഞ്ഞ അഞ്ച് ദിവസത്തില്‍ ആത്മസംയമനം പാലിച്ച് വിശ്വാസികള്‍ മുന്നോട്ട് പോയതിന്‍റെ വിജയത്തില്‍ എല്ലാവരെയും അഭിനന്ദിക്കുന്നു. അവിടെ ദര്‍ശനത്തിനെത്തിയവരില്‍ ആരാണ് വിശ്വാസിയെന്ന് ഒന്ന് പറയാന്‍ സാധിക്കുമോ? നിഗൂഢമായി വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും ഭരണ സംവിധാനം ഉപയോഗിച്ച് ഒരുപാട് ഡ്യൂപ്പുകളെ ഇറക്കിയിട്ടും ഒരു യുവതിയെ പോലും കയറ്റാനില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഒരു പാട് ഉപദേശകർ ഉണ്ട്. അവർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തിന്റെ പ്രതികരണം. ദേവസസ്ഥാനങ്ങളിലെ തന്ത്രി അവരുടെ കീഴുദ്യോഗസ്ഥനല്ല. തന്ത്രി ശമ്പളം പറ്റുന്ന ആളല്ല. സര്‍വീസ് റൂളിന് അദ്ദേഹത്തിന് ബാധ്യതയില്ല. തന്ത്രിയെ അപമാനിക്കാന്‍ മുഖ്യമന്ത്രി തിടുക്കം കൂട്ടുന്നു. തന്ത്രി ഒരു തെറ്റും ചെയ്തിട്ടില്ല.
മുഖ്യമന്ത്രിയുടെ തിടുക്കമാണ് ശബരിമലയില്‍ പ്രശ്നങ്ങള്‍ വഷളാക്കിയത്. വിശ്വാസങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. സോവിയേറ്റ് യൂണിയന്‍റെ അവസ്ഥയും ചൈനയിലെ ബുദ്ധ മുന്നേറ്റവും എല്ലാം കാണണം. വ്യക്തിപരമായി ആരേയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam