
തിരുവനന്തപുരം: ശബരിമല സമരം പൂർണ്ണ വിജയമാണെന്ന് ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണൻ. ഇത്തരമൊരു സമരം ഇതുവരെ കേരളം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനലക്ഷങ്ങളാണ് അണിചേർന്നതെന്നും നിരാഹാര സമരത്തിന് തുടക്കം കുറിച്ച എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ വിഘടനവാദികളുമായി ചേർന്ന് ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമർത്തുന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. സർക്കാരിന്‍റെ ഇത്തരം വിശ്വാസ വിരുദ്ധ നിലപാടുകൾക്കെതിരെ ഭക്തർക്കൊപ്പം ചേർന്ന് സമരം തുടരുമെന്നും എ എൻ രാധാകൃഷ്ണൻ തിരുവനന്തപുരത്ത് പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam