വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ കനത്ത തിരക്ക്

By Web DeskFirst Published Nov 16, 2016, 12:37 AM IST
Highlights

അതേ സമയം വഴിപാട് പ്രസാദങ്ങൾക്ക് പഴയ നോട്ടുകൾ സ്വീകരിക്കുന്ന കാര്യം ആർബിഐയുമായി ചർച്ച നടത്തി തീരുമാനിക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കടകംപള്ളി സുരേന്ദ്രൻ ശബരിമലയിൽ പറഞ്ഞു. 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദ്ദേശ പ്രകാരം ശബരിമലയിൽ  കർശന സുരക്ഷ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ നിരീക്ഷണത്തിനുമായി ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഡിജിപി ലോകനാഥ് ബെഹ്റ പറഞ്ഞു.

ശബരിമലയിൽ തീവ്രവാദ ഭീഷണിയുണ്ടെന്ന കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കർശനമാക്കിയിരിക്കുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടാകാ്തത വിധം ക്രമീകരങ്ള്‍ വിന്യസിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു.

നാലു ഘട്ടങ്ങളിലായാണ് തീർത്ഥാടന കാലത്ത് പൊലീസിനെ വിന്യസിക്കുക. ഇത്തവണ അഞ്ചു ഘട്ടങ്ങളാക്കി മാറ്റിയിട്ടുണ്ട്. പൊലീസുകാരുടെ എണ്ണവും കൂട്ടി. 35000ത്തിവധികം കേരള പൊലീസിനെ കൂടാതെ അയൽ സംസ്ഥാന പൊലീസുകാരും കേന്ദ്രസേനാംഗങ്ങളും അഞ്ചു ഘട്ടങ്ങളിലാണ് വിന്യസിക്കും.

ഭക്തർക്ക് വിവരങ്ങള്‍ അറിയാനായി പ്രത്യേക അപ്ലിക്കേഷൻ പൊലീസ് ഒരുക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള വലിയ സ്കാനറുകള്‍ വാങ്ങാനുള്ള ചർച്ചകളുണ്ടായിരുന്നുവെങ്കിലും വന്‍ സാമ്പത്തിക ചെലവ് കണക്കിലെടുത്ത് ഉപേക്ഷിക്കുകയായിരുന്നു. 

പൊലീസിന്‍റെ നേതൃത്വത്തിലുള്ള മാലന്യനിർമ്മർജ്ജന പരിപാടിയായ പുണ്യം പുങ്കാവനം പദ്ധതി ഈ വർഷവും നപ്പാക്കുമെന്നും ഡിജിപി പറ‌ഞ്ഞു.

click me!