സോളാര്‍ തട്ടിപ്പ്; വ്യാജ കത്ത് നിര്‍മ്മിച്ച കേസില്‍ വിധി ഇന്ന്

By Web TeamFirst Published Dec 20, 2018, 7:19 AM IST
Highlights

തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസമാർജ്ജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിൽ വ്യാജ കത്തുണ്ടാക്കിയെന്നാണ് കേസ്. 

എറണാകുളം: സോളാർ തട്ടിപ്പിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിർമ്മിച്ചുവെന്ന കേസിൽ വിധി ഇന്ന്. ബിജു രാധാകൃഷ്ണനാണ് കേസിലെ പ്രതി. വ്യാജ കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയിൽ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിക്ഷേപകരുടെ വിശ്വാസമാർജ്ജിക്കാൻ എറണാകുളത്തെ ഒരു കമ്പ്യൂട്ടർ സ്ഥാപനത്തിൽ വച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ പേരിൽ വ്യാജ കത്തുണ്ടാക്കിയെന്നാണ് കേസ്. 

ഈ സ്ഥാപന ഉടമ ഫെനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാൾ പിന്നീട് മാപ്പു സാക്ഷിയായി. സാമ്പത്തിക തട്ടിപ്പ് കേസിന് പ്രത്യേക കുറ്റപത്രമാണ് ബിജുരാധാകൃഷ്ണനെതിരെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി റെജി ജേക്കബ് നൽകിയിരിക്കുന്നത്. 

click me!