'2 തവണ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോ, നുണ പരിശോധനക്ക് വിധേയനാക്കണം'; പിവി ശ്രീനിജൻ സീറ്റിനായി സമീപിച്ചെന്നാവര്‍ത്തിച്ച് സാബു ജേക്കബ്

Published : Oct 07, 2025, 08:22 AM IST
Sreenijan sabu

Synopsis

ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്

എറണാകുളം : പി.വി ശ്രീനിജിനെ നുണ പരിശോധനക്ക് വിധേയനാക്കണമെ്ന് ട്വന്‍റി ട്വന്‍റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. ശ്രീനിജൻ സീറ്റിനായി തന്നെ സമീപിച്ചിട്ടില്ല എന്ന് നുണ പറയുകയാണ്. 'രണ്ടു തവണ തന്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്ന് അദ്ദേഹം പരിഹസിച്ചു. നുണ പരിശോധന നടത്തിയാൽ പല അഴിമതി കഥകളും പുറത്തുവരും. ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി

സിപിഎം നേതാക്കൾ പണം വാങ്ങീട്ടുണ്ട്.ഒന്നിനും രസീത് ഇല്ലായിരുന്നു. തന്‍റെ  ഉത്പന്നങ്ങളെകുറിച്ച് എന്നും മോശം പറയുന്ന ആളാണ് ശ്രീനിജൻ. അതേ ശ്രീനിജിൻ തന്റെ സ്ഥാപനത്തിൽ വന്നു സാധനങ്ങൾ വാങ്ങിയത് കൊണ്ടാണ് വീഡിയോ പുറത്തു വിട്ടത്. ട്വന്‍റി ട്വന്‍റി പഞ്ചായത്തുകളിലെ വികസന പ്രവർത്തനം ജനങ്ങളെ ബോധിപ്പിക്കും. എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ എസ് സി എസ് ടി നിയമപ്രകാരം പരാതി നൽകലാണ് ശ്രീനിജന്‍റെ  ശീലം. നിലവിൽ ഒരു മുന്നണിയുമായും തങ്ങൾ കൈ കോർക്കുന്നില്ല എന്നും സാബു ജേക്കബ്ബ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്നർ ലോറി ഇടിച്ചുകയറി സ്ലീപ്പർ ബസ് കത്തി, ചിത്രദുർഗയിൽ 17 പേർ മരിച്ചു
‘പ്രചരിക്കുന്നതല്ല സത്യം, സത്യം മറച്ചുവെച്ചു.....’; നി​ഗൂഢ പോസ്റ്റുമായി മന്ത്രി വീണാജോർജ്