സഹാറ നിക്ഷേപ തട്ടിപ്പ്: സുബ്രതാ റോയ് നേരിട്ട് ഹാജരാകണമെന്ന് കോടതി

By Web TeamFirst Published Jan 31, 2019, 5:04 PM IST
Highlights

കേസിൽ 9,000 കോടി രൂപ തിരിച്ചടയ്ക്കാൻ സുപ്രീംകോടതി സഹാറ ഗ്രൂപ്പിനോട് നിര്‍ദ്ദേശിച്ചു. നിക്ഷേപകരുടെ 25700 കോടി രൂപയുടെ നിക്ഷേപം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്  കോടതിയുടെ നടപടി. 

ദില്ലി: സെബി - സഹാറ തട്ടിപ്പ് കേസില്‍ സഹാറ ഗ്രൂപ്പ് തലവന്‍ സുബ്രതാ റോയിയോട് നേരിട്ട ഹാജരാകണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഫെബ്രുവരി 28 ന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേസിൽ 9,000 കോടി രൂപ തിരിച്ചടയ്ക്കാൻ സുപ്രീം കോടതി സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു. നിക്ഷേപകരുടെ 25700 കോടി രൂപയുടെ നിക്ഷേപം തിരിച്ചടയ്ക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്  കോടതിയുടെ നടപടി. 

തുക തിരിച്ചടയ്ക്കാന്‍ സഹാറ ഗ്രൂപ്പിന് കോടതി ആറ് മാസം സമയം നല്‍കിയിരുന്നു. എന്നാല്‍ 15000 കോടി രൂപ മാത്രമാണ് ഗ്രൂപ്പ് തിരിച്ച് നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിരീക്ഷിച്ചു. രഞ്ജന്‍ ഗോഗോയ്ക്ക് പുറമെ എ കെ സിക്രി, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. 


 

click me!