
തിരുവനന്തപുരം;പ്രളയ ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ എംഎൽഎമാരായ സജി ചെറിയാനും രാജു എബ്രഹാമിനും സംസാരിക്കാൻ അവസരമില്ല. പ്രളയം ഏറ്റവും ദുരിതം വിതച്ച മണ്ഡലങ്ങളായ ചെങ്ങന്നൂരിലെയും റാന്നിയിലെയും എംഎൽഎമാരാണ് സജി ചെറിയാനും രാജു എബ്രഹാമും. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമായി 41 എംഎൽഎമാർക്കാണ് സംസാരിക്കാൻ അവസരം നൽകിയിരിക്കുന്നത്.
പ്രളയത്തിന്റെ സമയത്ത് സർക്കാർ സംവിധാനങ്ങൾക്കെതിരെ ഇരുവരും വിമർശനം ഉന്നയിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടത് സ്ഥിതി രൂക്ഷമാക്കിയെന്ന് രാജു എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചെങ്ങന്നൂരിൽ വെള്ളം പൊങ്ങി ദിവസങ്ങൾ കഴിഞ്ഞ ശേഷവും രക്ഷാപ്രവർത്തനം കാര്യക്ഷമല്ലെന്ന് സജി ചെറിയാനും പറഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയില്ലെങ്കിൽ പതിനായിരങ്ങൾ മരിച്ചുപോകുമെന്നായിരുന്നു സജി ചെറിയാന്റെ വികാരപരമായ വാക്കുകൾ. ഇത് സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam