
തിരുവനന്തപുരം: യുഡിഎഫിനു ജനങ്ങൾ നൽകിയ തിരിച്ചടി ആണ് തന്റെ വിജയമെന്ന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ച് സജി ചെറിയാൻ പറഞ്ഞു. സംഘടനാപരമായും രാഷ്ട്രീയമായും ഭരണ പക്ഷത്തെ എതിർക്കാൻ യുഡിഎഫിന് ശേഷിയില്ല. ചെങ്ങന്നരിൽ കെ കെ രാമചന്ദ്രൻ തുടങ്ങിവെച്ച വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും സജി ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ പ്രതിപക്ഷം ദുര്‍ബലമാണ്. ഇടതുമുന്നണിയെ നേരകിടാന്‍ അവര്‍ക്ക് കരുത്തില്ല. ഇടത് മുന്നണി കൂടുതല്‍ കരുത്ത് നേടി മുന്നോട്ട് പോകുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam