
ദുബായ്: ചുട്ടുപൊള്ളുന്ന ഗള്‍ഫില്‍ ഇടമുറിയാത്ത ചാറ്റൽ മഴയും, 22 ഡിഗ്രി സെൽഷ്യസിൽ താഴേ താപനിലയും ഉള്ള ഒരു സ്ഥലമുണ്ട് സലാലയില്‍. ഇവിടുത്തെ ഖരീഫ് കാലാവസ്ഥ ആസ്വദിക്കുവാൻ നിരവധി സന്ദർശകരാണ് രാജ്യത്തിനകത്തും പുറത്തുനിന്നുമായി എത്തികൊണ്ടിരിക്കുന്നത്.
ജൂൺ 21 മുതൽ സെപ്തംബര്‍ 21 വരെയാണ് സലാലയിൽ ഖരീഫ് കാലാവസ്ഥ അനുഭവപെടുന്നത് . മറ്റു ജി.സി സി രാജ്യങ്ങളും, ഒമാന്റെ വടക്കൻ പ്രദേശങ്ങളും വേനലിൽ ചുട്ടു പഴുക്കുമ്പോൾ , സലാലയിലെ ഈ കാലാവസ്ഥ സഞ്ചാരികൾക്കു ഒരു ആകർഷണം തന്നെയാണ് .
സലാലയിലെ കോട മഞ്ഞും , ഹരിത ഭംഗിയും ഇവിടെ എത്തുന്ന ഓരോ സഞ്ചാരിക്കും മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന ഒരു അവസ്ഥയാണ്. കൂടാതെ ഇവിടെ നിറഞ്ഞു കാണുന്ന തെങ്ങും വാഴയും മലയാളികൾക്ക് ഗൃഹാതുരത്വം സമ്മാനിക്കും. ഈ ഖരീഫ് സീസണിൽ ഇതുവരെയും സലാലയിൽ 6 ലക്ഷം സന്ദർശകർ എത്തിയെന്നാണ് കണക്കാക്കപെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam