
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് പൊലീസിലും പ്രതികാര നടപടിയെന്ന് ആക്ഷേപം. ശമ്പളം നൽകാത്ത 9 ഹവിൽദാറൻമാരെ എസ് എ പി ക്യാമ്പിൽ നിന്നും പാണ്ടികാട് ക്യാമ്പിലേക്ക് മാറ്റി. മാനദണ്ഡം ലംഘിച്ചാണ് സ്ഥലം മാറ്റമെന്ന് പരാതി.
സാലറി ചലഞ്ചിന് നോ പറഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥനയെും മുമ്പ് സ്ഥലം മാറ്റിയിരുന്നു. അതുപോലെ തന്നെ സാലറി ചലഞ്ചിന് നോ പറഞ്ഞ് അത് എഴുതി നല്‍കിയ പി എസ് സി ഓഫിസിലെ റെക്കോർഡ്സ് വിഭാഗം ജീവനക്കാരന് മര്‍ദനമേറ്റന്നും പരാതിയുണ്ട്.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ട്യാ നിർബന്ധസ്വഭാവമുളളതെന്ന് ഹൈക്കോടതിയും പറയുകയുണ്ടായി. ഒരാളെയും നിർബന്ധിച്ച് പണം കൊടുപ്പിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പണം നൽകുന്നവരുടെ പട്ടിക മാത്രം പ്രസിദ്ധീകരിച്ചാൽ പോരെയെന്നും വിസമ്മതം അറിയിച്ചവരുടെ പട്ടിക എന്തിന് പ്രസിദ്ധപ്പെടുത്തണമെന്നും ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. സമ്മതമല്ല എന്ന് എഴുതി കൊടുക്കുമ്പോൾ അത് ആളുകൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കുകയാണ്. ആരെയും നിർബന്ധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണെന്നും എ ജി കോടതിയെ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam