
സേലം: സേലത്ത് വാഹനാപകടത്തില്‍ മരിച്ചവരില്‍ ആറ് മലയാളികള്‍.കോട്ടയം സ്വദേശികളാണ് അപകടത്തില്‍ മരിച്ച ആറുപേരും.
ജെം ജേക്കബ്, ഷാനോ, സിഗി വിന്‍സെന്‍റ്, ടീനു ജോസഫ്, ജോര്‍ജ് ജോസഫ്, അല്‍ഫോന്‍സ എന്നിവരാണ് മരിച്ചത്.
ഏഴ് പേരാണ് സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. ഇന്നലെ രാത്രി ഒന്നരയേടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം. ബംഗളൂരൂ നിന്ന് കൊച്ചിയിലേക്ക് പോകുന്ന ബസും സേലത്ത് നിന്ന് കൃഷ്ണഗിരിയിലേക്ക് പോകുന്ന ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. കൃഷ്ണഗിരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുന്നിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡറില്‍ തട്ടി എതിരെ വരുകയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു.
നിരവധി പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. അപകടം നടന്നയുടന്‍ പൊലീസും ജില്ലാ കലക്ടര്‍ രോഹിണിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam