സമാജ്‌വാദി പാർട്ടി പിളർന്നു: ശിവപാല്‍ യാദവ് പുതിയ പാര്‍ട്ടിയുണ്ടാക്കി

By Web DeskFirst Published May 5, 2017, 8:10 AM IST
Highlights

ലക്നോ: മാസങ്ങൾ നീണ്ട അനശ്ചിതത്വങ്ങൾക്കും പടലപിണക്കങ്ങൾക്കും നിർബന്ധിത ഇണക്കങ്ങൾക്കും ഒടുവിൽ സമാജ്‌വാദി പാർട്ടി പിളർന്നു. സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്‍റെ സഹോദരൻ ശവ്‌പാൽ യാദവാണ് പുതിയ പാർട്ടി രൂപീകരിച്ചത്. സമാജ്‌വാദി സെക്യുലർ മോർച്ച എന്ന പേരിലാണ് പുതിയ പാർട്ടി.

മുലായം സിംഗിന്‍റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തനിക്കൊപ്പം നിൽക്കുമെന്നും ശിവ്‌പാൽ യാദവ് വ്യക്തമാക്കി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് മുലായത്തിന്‍റെ മകനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുണ്ടായ പ്രശ്നങ്ങളാണ് പുതിയ പാർട്ടിയുടെ രൂപീകരണത്തിലേക്ക് എത്തിച്ചത്. 

പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം തനിക്കൊപ്പമുണ്ടാകുമെന്നും മുലായം സിംഗ് യാദവിനോട് ഉള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടാണ് പാർട്ടി രൂപീകരിച്ചതെന്നും ശിവ്‌പാൽ യാദവ് പറഞ്ഞു. 

click me!