കശ്‌മീരിലെ കല്ലേറുകാരെ നേരിടാന്‍ യുപിയില്‍നിന്ന് കല്ലേറുസേന!

Web Desk |  
Published : May 05, 2017, 07:52 AM ISTUpdated : Oct 05, 2018, 12:42 AM IST
കശ്‌മീരിലെ കല്ലേറുകാരെ നേരിടാന്‍ യുപിയില്‍നിന്ന് കല്ലേറുസേന!

Synopsis

കാണ്‍പുര്‍: ജമ്മു കശ്‌മീരില്‍ പൊലീസിനും സിആര്‍പിഎഫിനും നേരെ കല്ലെറിയുന്ന പ്രതിഷേധക്കാരെ നേരിടാന്‍ ഉത്തര്‍പ്രദേശില്‍നിന്ന് കല്ലേറു സേന വരുന്നു. ജന്‍ സേന എന്ന് പേരിട്ടിരിക്കുന്ന ഒരു വിഭാഗം ആളുകളാണ്, കല്ലെറിയുന്നവരെ കല്ലേറിലൂടെതന്നെ തിരിച്ചുനേരിടാന്‍ കശ്‌മീരിലേക്ക് പോകുന്നത്. കല്ലെറിയുന്നതില്‍ വൈദഗ്ദ്ധ്യം നേടിക്കൊണ്ടിരിക്കുന്ന സംഘം മെയ് ഏഴിന് കശ്മീരിലേക്ക് പോകും. കശ്‌മീരിലെ പൊലീസിനെയും സുരക്ഷാസേനയെയും സഹായിക്കുകയാണ് ഇവരുടെ ദൗത്യം. കാണ്‍പുരിലെ ബാല്‍യോഗി അരുണ്‍ പുരി ചൈതന്യ എന്ന സ്വാമിയുടെ നേതൃത്വത്തിലാണ് ജന്‍ സേന രൂപീകരിച്ചിരിക്കുന്നത്. കശ്‌മീരില്‍ കല്ലെറിയുന്ന പ്രതിഷേധക്കാരെ അതേനാണയത്തില്‍ തിരിച്ചടിക്കുകയാണ് ഇതിലൂടെ പൊലീസും സി ആര്‍ പി എഫും ലക്ഷ്യമിടുന്നത്. കല്ലേറുസേന കശ്‌മീരിലേക്ക് പോകുമ്പോള്‍, ഒപ്പം ഒരു ട്രക്ക് നിറയെ ഏറിയാനുള്ള കല്ലുകളും കശ്‌മീരിലേക്ക് കൊണ്ടുപോകും. നേരത്തെ കല്ലേറുകാരെ നേരിടാന്‍ കശ്‌മീര്‍ പൊലീസ് മദ്ധ്യപ്രദേശിലെ ആദിവാസി യുവാക്കളെ സമീപിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധം: മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി വിസി, 'ദേഹോപദ്രവം ഏൽപ്പിച്ചു'
'അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ പിഎംശ്രീ അതിലേക്ക് വലിച്ചെറിയണം'; നമുക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഷാജി