നിലവിളക്ക് വിവാദത്തില്‍ പ്രതികരണവുമായി സമസ്ത ,ഇസ്ളാം മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം

Published : Jun 05, 2026, 11:03 AM ISTUpdated : Jun 05, 2026, 11:09 AM IST
samatha

Synopsis

തെഹ്‌ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീൻ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം

കോഴിക്കോട്:  നിലവിളക്ക് വിവാദത്തില്‍ നില പ്രതികരണവുമായി സമസ്ത രംഗത്ത് മത വിശ്വാസികൾ ഇതര മത ആചാരങ്ങളിൽ നിന്നും വിട്ട് നിൽക്കണം നിലവിളക്ക് കത്തിക്കൽ ഒരു മത ആചാരവുമായി ബന്ധപ്പെട്ടതാണ്   മതവുമായി ബന്ധിക്കാതെ നിലവിളക്ക് കത്തിക്കുന്നതിൽ തെറ്റില്ല തെഹ്‌ലിയ നിലവിളക്ക് കത്തിച്ചതും, മന്ത്രി ഷംസുദ്ധീൻ കത്തിക്കാതെ മാറി നിന്നതിലുമാണ് പ്രതികരണം

അനിസ്ലാമിക ആചാരങ്ങൾ വർജിക്കണമെന്നും : സമസ്ത ആഹ്വാനം ചെയ്തു ഇസ്ലാമിൽ അടിസ്ഥാനമില്ലാത്ത തും ഇതരമതക്കാർ അവരുടെ മതാചാരമായി നിർവഹിച്ചുവരു ന്നതുമായ ചടങ്ങുകളും ആചാ രങ്ങളും മുസ്ലിംകൾ വർജിക്ക ണമെന്ന് സമസ്ത മുശാവറ ആവശ്യപ്പെട്ടു നിലവിൽ നടക്കുന്ന നിലവിളക്ക് വിവാദം സംബന്ധിച്ച ചർച്ച യിലാണ് നിർദേശം പ്രത്യേക ആചാരങ്ങളിൽ നി ലവിളക്ക് കത്തിക്കൽ ഒരു പ്ര ത്യേക മത ചടങ്ങായി കാലങ്ങ ളായി നിർവഹി ച്ചുവരുന്ന കാര്യമാണ്. ഒരു മുസ്ലിം അങ്ങനെ പ്രവർത്തിച്ചാൽ അത് ഇസ്ലാമിൽനിന്ന് പുറത്തുപോ കാൻ കാരണമാകുന്നതാണ്. വിശ്വാസങ്ങൾ ഉൾക്കൊള്ളാതെ അമുസ്ലിംകളോട് സാദൃശ്യം പുലർത്തുക എന്ന നിലയിലാണ് അതു ചെയ്തതെങ്കിൽ ആ പ്രവൃത്തി മതപരമായി നിഷിദ്ധവും കുറ്റകരവുമാണ്. എന്നാൽ ഒരാൾ വെളിച്ചം മാത്രം ഉദ്ദേശിച്ച് വെളിച്ചം ലഭിക്കാനുള്ള ഒരു ഉപാധി എന്ന നിലയിൽ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തു കയാണെങ്കിൽ അതിൽ തെറ്റില്ലെന്നും സമസ്ത വിശദീകരിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'തന്ത്രപ്രധാന പങ്കാളിത്തം, ഇന്ത്യ 'ആഗോള ശക്തി' മറ്റ് സമ്മർദങ്ങൾ ഇന്ത്യ-റഷ്യ ബന്ധത്തെ ബാധിക്കില്ല'; വ്യക്തമാക്കി പുടിൻ
തന്റെ കയ്യിലുള്ള സ്വര്‍ണവും രാജ്യത്തിന് നൽകാം! പ്രധാനമന്ത്രിയുടെ ആഹ്വാനത്തിൽ സ്വർണ്ണ നായാട്ട് നിർത്തി ഗോൾഡ്മാൻ, സ്വർണ്ണ ഷർട്ട് സ്വപ്നവും മാറ്റിവെച്ചു