സൂപ്പര്‍ പരിശീലകനായി മെസി; സാംപോളി കാഴ്ചക്കാരന്‍; താരങ്ങളുടെ കലാപവും കളിയും ജയിക്കുന്നു

Web Desk |  
Published : Jun 27, 2018, 06:51 PM ISTUpdated : Oct 02, 2018, 06:43 AM IST
സൂപ്പര്‍ പരിശീലകനായി മെസി; സാംപോളി കാഴ്ചക്കാരന്‍; താരങ്ങളുടെ കലാപവും കളിയും ജയിക്കുന്നു

Synopsis

സാംപോളിയുടെ കയ്യിലല്ല കാര്യങ്ങളെന്ന് മാർക്കസ് റോഹോയുടെ പ്രതികരണവും തെളിയിക്കുന്നു

മോസ്കോ; അർജന്‍റീന ടീമിൽ പരിശീലകനെതിരായ കലാപം കെട്ടടങ്ങിയില്ലെന്ന് തെളിയിക്കുന്നതായിരുന്നു നൈജീരിയക്കെതിരായ മത്സരം. കാര്യങ്ങൾ തീരുമാനിക്കുന്നതെല്ലാം മുതിർന്ന താരങ്ങളാണെന്ന് വ്യക്തമാവുകയും ചെയ്തു.

സെർജിയോ അഗ്യൂറോയെ പകരക്കാരനായി ഇറക്കാൻ മെസിയോട് അഭ്യർത്ഥിക്കുകയായിരുന്നു സാംപോളിയെന്ന് അർജന്‍റീനന്‍ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  അഗ്യൂറോയുടെ വിളിപ്പേരായ കുൻ ആവർത്തിക്കുന്ന സാംപോളിയുടെ വീഡിയോ അടക്കം പുറത്തുവിട്ടാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അഗ്യൂറയെ കളിക്കളത്തിലിറക്കാന്‍ സാംപോളി മെസിയുടെ അനുമതി തേടുന്നതാണ് വീഡിയോ എന്നാണ് വ്യക്തമാകുന്നത്.

ടാഗ്ലിയാഫിക്കോയെ മാറ്റി തൊട്ടടുത്ത നിമിഷം അഗ്യൂറോ കളത്തിലിറങ്ങകയും ചെയ്തു. ക്രൊയേഷ്യക്കെതിരെ കണ്ട സാംപോളി അല്ലായിരുന്നു നൈജീരിയക്കെതിരെ സൈഡ് ലൈനില്‍ നിന്നത്. ഡഗ് ഔട്ടിൽ എല്ലാം കളിക്കാരുടെ തീരുമാനമെന്ന് സൂചിപ്പിക്കുന്നതായിരുന്നു കാഴ്ചകൾ. ടച്ച് ലൈനിന് അരികിൽ  നിന്ന് സാംപോളി കളിക്കാർക്ക് നിർദേശങ്ങൾ നൽകുന്നത് കുറവായിരുന്നു.

ആദ്യ പകുതിക്ക് പിരിഞ്ഞപ്പോൾ അദ്ദേഹം ഡഗ് ഔട്ടിൽ തന്നെ തുടർന്നു . നിർണായക പകുതിയിൽ തിരിച്ചിറങ്ങുമ്പോൾ മെസിയായിരുന്നു കളിക്കാർക്ക് നിർദേശങ്ങൾ നൽകിയതെല്ലാം. ഒടുവിൽ അഗ്യൂറോയെ തിരിച്ചെടുക്കാനുളള അഭ്യർത്ഥനയിൽ എല്ലാം പൂർണം. സാംപോളിയുടെ കയ്യിലല്ല കാര്യങ്ങളെന്ന് മാർക്കസ് റോഹോയുടെ പ്രതികരണവും തെളിയിക്കുന്നു.  കയറിക്കളിക്കാൻ പറഞ്ഞത് മെസിയാണെന്നും ഊർജം അദ്ദേഹം തന്നതാണെന്നുമാണ് വിജയഗോൾ നേടിയ റോഹോ  പറഞ്ഞത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും